കമല്‍ഹാസന്‍ – ശങ്കര്‍ ടീമിന്റെ ‘ഇന്ത്യന്‍ 2’; ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

0
330

മല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’വിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രം 2024 ജൂണില്‍ റിലീസ് ചെയ്യുമെന്ന് കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996-ല്‍ പുറത്തുവന്ന ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യന്‍ 2’. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായും അദ്ദേഹത്തിന്റെ മകനായ ചന്ദ്രബോസ് ആയും ഇരട്ടവേഷത്തിലായിരുന്നു ആദ്യഭാഗത്തില്‍ കമല്‍ എത്തിയത്.

രാകുല്‍ പ്രീത് സിംഗ്, പ്രിയാ ഭവാനി ശങ്കര്‍, കാജല്‍ അഗര്‍വാള്‍, ഗുല്‍ഷന്‍ ഗ്രോവര്‍, സിദ്ധാര്‍ത്ഥ്, ബോബി സിംഹ, സമുദ്രക്കനി, ഗുരു സോമസുന്ദരം എന്നിവരാണ് രണ്ടാം ഭാഗത്തിലെ മറ്റു വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് ആണ് സംഗീതസംവിധാനം. സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘ഇന്ത്യന്‍ 2’. 1996 ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഇന്ത്യന്‍. അതിന്റെ രണ്ടാം ഭാഗത്തിനായി വളരെയധികം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നീതിക്കു നേരെയും അഴിമതിക്കുനേരെയും ശക്തമായി പ്രതികരിക്കുന്ന ഒരു കഥാപാത്രമായാണ് ഇന്ത്യന്റെ ആദ്യ ഭാഗത്തില്‍ കമല്‍ ഹാസന്‍ സേനാപതിയായി എത്തുന്നത്. ആ കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് രണ്ടാം ഭാഗം. അഴിമതിക്കെതിരെ ഉള്ള പോരാട്ടമായതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തുവിട്ട പോസ്റ്ററും അതുമായി ബന്ധപ്പെട്ട ഒന്നാണ്. ലഹരിവസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന മുന്നറിയിപ്പ് പറയുന്നതിന്റെ രീതിയില്‍ അഴിമതിക്കെതിരെ ഉള്ളൊരു മുന്നറിയിപ്പാണ് പോസ്റ്ററില്‍. ‘അഴിമതി രാജ്യത്തിന് കാന്‍സര്‍ വരുത്തും, അഴിമതി ആരോഗ്യത്തിനു ഹാനീകരം ” എന്നാണ് പോസ്റ്ററില്‍ ഉള്ളത്.

വമ്പന്‍ താരനിരയുമായി ബ്രഹ്‌മാണ്ഡ സ്‌കെയിലില്‍ ഒരുങ്ങുന്ന ഈ ചിത്രത്തേക്കുറിച്ച് ഒരു അപ്രതീക്ഷിത അപ്‌ഡേറ്റ് ഉലകനായകന്‍ കമല്‍ഹാസന്‍ ഇതിനു മുന്‍പൊരിക്കല്‍ തന്നിരുന്നു. ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം ആരാധകര്‍ക്കായി നടത്തിയത്.ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളില്‍ തീരില്ലെന്നും മൂന്നാം ഭാഗമുണ്ടാവുമെന്നാണ് പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞത്. ഇന്ത്യന്‍ രണ്ട്, മൂന്ന് ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ടെന്നും, ഇന്ത്യന്‍ 2-ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. അതിനുശേഷമായിരിക്കും മൂന്നാം ഭാഗത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും ഉലകനായകന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ സംവിധായകന്‍ ശങ്കര്‍ പങ്കുവച്ചിരുന്നു. സേനാപതി ലുക്കില്‍ കമല്‍ഹാസന്‍ നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരുന്നത്. നിരവധി ആരാധകരാണ് ചിത്രം ഏറ്റെടുത്തത്.

അതേസമയം, താരം വേഷമിടുന്ന പ്രഭാസ് നായകനായി എത്തുന്ന ചിത്രം ‘കല്‍ക്കി’, മണിരത്‌നം സംവിധാനം നിര്‍വഹിക്കുന്ന ‘തഗ് ലൈഫ്’ എന്നീ ചിത്രങ്ങളേക്കുറിച്ചും കമല്‍ഹാസന്‍ സംസാരിച്ചു. തഗ് ലൈഫിന്റെ ചിത്രീകരണം ഉടന്‍തന്നെ ആരംഭിക്കുമെന്നും കല്‍ക്കിയിലെ തന്റെ വേഷം അതിഥി വേഷമാണെന്നും താരം വ്യക്തമാക്കി. 1996-ല്‍ ഷങ്കറിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. സേനാപതി എന്ന കഥാപാത്രമായാണ് കമല്‍ഹാസന്‍ ഇന്ത്യനില്‍ എത്തുന്നത്. ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ മുന്‍പ് പുറത്തുവിട്ടിരുന്നു. എസ്.ജെ. സൂര്യ, സിദ്ധാര്‍ത്ഥ്, കാജല്‍ അഗര്‍വാള്‍, പ്രിയാ ഭവാനി ശങ്കര്‍, രാകുല്‍പ്രീത് എന്നിവരാണ് ഇന്ത്യന്‍ 2-ലെത്തുന്ന മറ്റ് പ്രധാന താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here