ബ്രഹ്‌മാണ്ഡ ചിത്രം ‘ കങ്കുവ’ സംവിധാനം ചെയ്യേണ്ടിയിരുന്നത് ഞാൻ ആയിരുന്നു,ആരോഗ്യം അനുവദിച്ചില്ല ; ബാല

0
378

സൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ കങ്കുവ’ സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് നടൻ ബാല.ആരോഗ്യപ്രശ്ങ്ങൾ മൂലം ചെയ്യാൻ സാധിക്കാത്തത്തിനെ തുടർന്ന് പിന്മാറിയതാണെന്നും തന്റെ സഹോദരനാണ് കങ്കുവ സംവിധാനം ചെയ്യുന്നതെന്നും ബാല പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബാലയുടെ വാക്കുകൾ….

” തുടക്കത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് സൂര്യ നായകനായ കങ്കുവ.ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എനിക്ക് അത് ചെയ്യാൻ സാധിച്ചില്ല.എന്റെ സഹോദരനാണ് ഇപ്പോള്‍ ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കാരണം പൂർണ്ണ ആരോഗ്യവാനായി തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുയും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ട്,” എന്നും ബാല പറയുന്നു.

താന്‍ പുതിയൊരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന വിവരം ബാല തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.ചിത്രത്തിന്റെ നിര്‍മ്മാണവും ബാലയാണ്. അല്‍ഫോണ്‍സ് പുത്രൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.മലയാളികളുടെ പ്രിയ താരമാണ് നടന്‍ ബാല. ബിഗ് ബി, പുതിയമുഖം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട ബാല തെന്നിന്ത്യന്‍ സിനിമകളിലെല്ലാം നിറസാന്നിധ്യമാണ്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ബാലയുടേതായി പുറത്തുവരുന്ന വീഡിയോകളും മറ്റും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഈയടുത്താണ് നടന്റെ ആരോഗ്യസ്ഥിതി മോശപ്പെട്ടതും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതും. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ ബാല പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം തന്റെ ജീവിതത്തിൽ നടന്നുവെന്നാണ് ബാല പറയുന്നത്. ഞാൻ പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍‌ ആയിരുന്നു ഉണ്ടായിരുന്നത് .ഇനി രക്ഷയില്ല കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന രീതിയിലാണ് അമ്മയെ കാര്യങ്ങള്‍ അറിയിച്ചത്. എന്നാല്‍ അവസാന അരമണിക്കൂറിൽ എന്തൊക്കെയോ അത്ഭുതങ്ങൾ നടക്കുകയായിരുന്നു. പൂർണ്ണമായും തളർന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് സുഖപ്പെടാന്‍‌ തുടങ്ങി.മരുന്നുകളോടും മറ്റും അനുഗ്രഹിക്കാൻ തുടങ്ങി.എല്ലാം ദൈവത്തിന്റെ അനുഗ്രഹമായാണ് ഞാൻ കാണുന്നത്.ഒരുപാട് പേർ എന്നെ ആ സമയത്ത് പിന്തുണച്ചിട്ടുണ്ടായിരുന്നു.എന്റെ വിവരങ്ങൾ അന്വേഷിക്കുവാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ആളുകൾ ഉണ്ടായിരുന്നു എന്ന് അറിയുമ്പോൾ വളരെ സന്തോഷമുണ്ട്. എന്നും ബാല പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here