ലിസ്റ്റിന്‍ സ്റ്റീഫന്‍ – ഡിജോ ആന്റണി കൂട്ട്‌കെട്ട്; ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

0
188

ടുത്ത സൂപ്പര്‍ഹിറ്റുമായി ലിസ്റ്റിന്‍ സ്റ്റീഫന്റെ ‘മാജിക് ഫ്രെയിം’ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ഗരുഡന്‍ സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തു, ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയായ ‘മലയാളി ഫ്രം ഇന്ത്യ’ മെയ് 1 നാണ് ലോകവ്യാപകമായി റിലീസിനെത്തുന്നത്.

ഷാരിസ് മൊഹമ്മദ് രചന നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രോമോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഡിജോ ജോസിനൊപ്പം നിവിനും ഉള്ള വ്യത്യസ്തമായി എത്തിയ പ്രോമോ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

പ്രോമോ വീഡിയോ തീര്‍ത്ത തരംഗം, മലയാളത്തില്‍ ക്വാളിറ്റി സിനിമകള്‍ ഇറക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലിസ്റ്റിന്റെ സ്റ്റീഫന്റെ മാജിക് ഫ്രെയിം, ഡിജോ ജോസ് ആന്റണിയുടെ സംവിധാനം തുടങ്ങിയവയെല്ലാം ‘മലയാളി ഫ്രം ഇന്ത്യ’യുടെ റിലീസിന് വേണ്ടി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഘടകങ്ങള്‍ ആണ്.

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മൊഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. നിവിനൊപ്പം പോളിക്കൊപ്പം അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. സുദീപ് ഇളമന്‍ ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സഹനിര്‍മ്മാതാവ്.

ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, എഡിറ്റര്‍ ആന്‍ഡ് കളറിങ് ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ അഖില്‍രാജ് ചിറയില്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവന്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ് സേവിയര്‍, മ്യൂസിക് ജെയിക്‌സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സൗണ്ട് ഡിസൈന്‍ എസ് വൈ എന്‍ സി സിനിമ, ഫൈനല്‍ മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍, ലൈന്‍ പ്രൊഡക്ഷന്‍ റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ റോഷന്‍ ചന്ദ്ര, ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് പ്രേംലാല്‍, വിഎഫ്എക്‌സ് പ്രോമിസ്, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here