‘മമ്മൂക്കയുടെ മാക്‌സിമം എഫേര്‍ട്ട് എടുത്തിട്ടുണ്ട് ഈ സിനിമയില്‍’: വൈശാഖ് രാജന്‍

0
136

പ്രേക്ഷകരൊന്നാകെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് രാജനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ സിനിമയില്‍ ലെഫ്റ്റ്ഹാന്‍ഡ് പഞ്ച് ഉപയോഗിച്ചിട്ടുണ്ടെന്ന് വൈശാഖ് രാജന്‍. ടര്‍ബോയുടെ പ്രസ്മീറ്റിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

വൈശാഖ് രാജന്റെ വാക്കുകള്‍…….
ടര്‍ബോയുടെ ഫസ്റ്റ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത് ലെഫ്റ്റ്ഹാന്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. ലെഫ്റ്റ്ഹാന്‍ഡ് പഞ്ച് ഉപയോഗിച്ചിട്ടുണ്ട്. ആ പഞ്ചിന് ശക്തി കൂടുതലായിരിക്കും.

മമ്മൂക്കയ്ക്ക് ടെക്‌നോളജിയോട് മല്ലിടേണ്ട കാര്യമില്ല. മമ്മൂക്ക അപ്‌ഡേറ്റ്ഡാണ്. നമുക്ക് സാധ്യമാവുന്ന എല്ലാ ടെക്‌നോളജികളും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കമ്പനി അനുവദിച്ചു തന്നിട്ടുമുണ്ട്. മമ്മൂക്കയുടെ മാക്‌സിമം എഫേര്‍ട്ട് എടുത്തിട്ടുണ്ട്.

‘ടര്‍ബോയുടെ കഥ പ്രധാനമായും നടക്കുന്നത് കേരളത്തില്‍ അല്ല. ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ ആണ്. തമാശ എന്ന് പറയാന്‍ പറ്റില്ല. ഹ്യൂമര്‍ അവിടവിടെ വന്ന് പോകുന്നു. കാരണം അതിനൊന്നും ഈ സിനിമയ്ക്ക് നേരമില്ല. മനുഷ്യന്റെ തലയില്‍ തീപിടിച്ച് നില്‍ക്കുമ്പോള്‍ തമാശ പറയാന്‍ സമയം ഉണ്ടാകുമോ. അങ്ങനെയാണ് ജോസ് എന്ന കഥാപാത്രത്തിന്റെ അവസ്ഥ. ജോസ് ഒരു എടുത്തു ചാട്ടക്കാരനായി പോകുന്നത് കൊണ്ട് പറ്റിപ്പോകുന്നതാണ്. അത് ജോസിനെ ഒരു വഴിക്കാക്കുന്നതാണ് സിനിമയുടെ കഥ’, എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അതേസമയം, ഇന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഐഎംഡിബിയുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോഴുള്ഉളത്ണ്ടാ മമ്മൂക്കയുടെ ടര്‍ബോ ആണ്. ആദ്യം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍ക്കി ആയിരുന്നു. അപ്പോള്‍ ടര്‍ബോ ഉണ്ടായിരുന്നത് രണ്ടാം സ്ഥാനത്തായിരുന്നു. ട്രെയിലര്‍ ഇറങ്ങിയതിനുപിന്നാലെയാണ് ഈ സ്ഥാനക്കയറ്റം. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നത്. കൂടാതെ തെലുങ്കുനടന്‍ സുനില്‍ വര്‍മ്മ, ദിലീഷ് പോത്തന്‍, ശബരീഷ്, ബിന്ദു പണിക്കര്‍ എന്നുതുടങ്ങിയ താരങ്ങളെല്ലാം സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിപ്പിക്കുന്നുണ്ട്.

ആദ്യം തീരുമാനിച്ച റിലീസ് തീയതിയില്‍നിന്നും മാറ്റി, കുറച്ചുകൂടെ നേരത്തെ ആണ് ടര്‍ബോ എത്തുന്നത്. ആക്ഷന്‍- കോമഡി ജോണറില്‍ ഒരുങ്ങുന്ന വൈശാഖ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. കറുത്ത ഹാഫ് കൈ ഷര്‍ട്ടുമിട്ട് കൊന്തയും ധരിച്ച് പരുക്കന്‍ ലുക്കിലുള്ള മമ്മൂക്കയുടെ മുന്‍പുള്ള പോ?സ്റ്ററുകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പോക്കിരിരാജയ്ക്കും, മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here