വിദ്യാമൃതം പദ്ധതിയുടെ നാലാമത് എഡിഷന് തുടക്കം കുറിച്ച് മമ്മൂട്ടി

0
83

ലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ കാരുണ്യ രംഗത്തുള്ള ഇടപെടൽ മലയാളിക്കു പരിചയമില്ലാത്ത ഒന്നല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനിലൂടെ നേരിട്ടും അല്ലാതെയും വര്ഷം തോറും എണ്ണമറ്റ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരാറുണ്ട്. ഇപ്പോഴിത മമ്മൂട്ടിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത് വിദ്യാഭ്യാസ രംഗത്താണ്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എം ജി എം ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന വിദ്യാമൃതം പദ്ധതിയുടെ നാലാമത് എഡിഷനാണ് കൊച്ചിയിൽ തുടക്കമായിരിക്കുന്നത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ചെയർമാൻ കൂടിയായ മമ്മൂട്ടിയാണ് പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചിട്ടുള്ളത്.

പഠന വിഷയങ്ങളിൽ മിടുക്കരായിട്ടുള്ളതും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായിട്ടുള്ള വിവിധ എഞ്ചിനീയറിങ് ഫാർമസി പോളിടെക്നിക് കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള സഹായ പദ്ധതിയാണ് വിദ്യാമൃതം. എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി കൈകോർത്ത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ പദ്ധതിയിലൂടെ തുടർപഠനത്തിന് അവസരമുണ്ടാകും. പദ്ധതിയുടെ ഈ ഘട്ടത്തിൽ 250 വിദ്യാര്തഥികൾക്കാണ് പ്രയോജനം ഉപയോഗപ്പെടുത്താൻ സാധിക്കുക. മെറിറ്റ് അടിസ്ഥാനത്തിലാണ് അർഹരായ വിദ്യാര്തഥികളെ തിരഞ്ഞെടുക്കുന്നത്.

എം.ജി.എം ഗ്രൂപ്പിന്റെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാമ്പസുകളിലാണ് തിരഞ്ഞെടുക്കപെടുന്നവർക്ക് പഠനത്തിനുള്ള അവസരം ലഭ്യമാക്കുക. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മൂലം പല കുട്ടികൾക്കും വിദ്യാഭ്യാസം തുടരാൻ കഴിയാത്ത സാഹചര്യം നമ്മുടെ സമൂഹത്തിൽ ഇന്നും നില നില്കുന്നുണ്ടെന്നും അത്തരം വിദ്യാര്തഥികളുടെ തുടർ പഠനമെന്ന ആഗ്രഹം സഫലമാക്കുക എന്നുള്ളതാണ് വിദ്യാമൃതം പദ്ധതിയുടെ ലക്ഷ്യമായി കാണുന്നതെന്നും പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു.

എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ശ്രീരാമകൃഷ്ണ മിഷൻ്റെ മുഖപത്രമായ പ്രബുദ്ധകേരളത്തിൻ്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, എം.ജി.എം.ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്സൺ വർഗീസ്, എംജിഎം കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് ഐ.പി.എസ്, എംജിഎം സ്കൂൾസ് സി.ഓ.ഓ ആൽഫ മേരി, എംജിഎം കോളേജസ് ഡയറക്ടർ എച്. അഹിനസ്, നിതിൻ ചിറത്തിലാട്ട് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വിജു ജേക്കബ്, മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ റോയ്. എം. മാത്യു, ജോർജ് സെബാസ്റ്റ്യൻ, എ. മോഹനൻ, റോബർട്ട് കുര്യാക്കോസ്, കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജകുമാർ എന്നിവരും പങ്കെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here