മന്ദം മന്ദം പ്രേക്ഷകഹൃദയം കീഴടക്കി മന്ദാകിനി തീയേറ്ററുകളില്‍

0
119

ല്‍ത്താഫ് സലി, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം മന്ദാകിനി തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മന്ദം മന്ദം പ്രേക്ഷകരുടെ മനസിനെ കീഴടക്കിക്കൊണ്ടാണ് മന്ദാകിനി തീയേറ്ററുകള്‍ കീഴടക്കുന്നത്. പ്രായഭേദമേന്യ എല്ലാവരെയും രസിപ്പിക്കുന്ന സിനിമ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. കേട്ടവരും കണ്ടവരും ഒരേ സ്വരത്തിലാണ് പറയുന്നത് കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമയെന്ന്. പുറത്ത് മഴ പെയ്യുന്നുണ്ടെങ്കിലും തീയേറ്ററുകളില്‍ നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്. മനസിനെ സന്തോഷിപ്പിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

സിനിമ അതിന്റെ ലാളിത്ത്യംകൊണ്ടും പ്രകടനം കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും അഭിനന്ദിക്കേണ്ട ചിത്രമാണിതെന്നും,ഒരു കലാമൂല്യമുള്ള സിനിമ എന്നതിലുപരി സമൂഹത്തെ സ്വാധീനിക്കുന്നവയാണ് ഇത്തരം സിനിമകളുടെ ഉള്ളടക്കമാണ് ഈ ചിത്രത്തിനെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ ചിത്രം നിലവില്‍ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്.ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിതെന്നാണ് പൊതുവെയുള്ള അഭിപ്രായം.

ആരോമല്‍ എന്ന യുവാവിന്റെ വിവാഹദിനം രാവിലെ മുതല്‍ ആദ്യരാത്രി വരെയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. നര്‍മ്മ നിമിഷങ്ങളിലൂടെ ഒരു ഫണ്‍ റൈഡ് ആണ് രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റില്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ത്രില്ലില്‍ നില്‍ക്കുന്ന ആരോമലും വധുവായി എത്തുന്ന അനാര്‍ക്കലി മരിക്കാറും തമ്മിലുള്ള കോംബോയ്ക്ക് വന്‍ പ്രശംസയാണ് ലഭിക്കുന്നത്. ആരോമലിന്റെയും അമ്പിളിയുടെയും കണ്ടുമുട്ടലുകളും അത് പിന്നീട് വിവാഹത്തിലേക്ക് എത്തുന്നതുമെല്ലാം വളരെ രസകരമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവ ഒരുക്കിയിട്ടുള്ളത് വിനോദ് ലീലയാണ്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. ബിബിന്‍ അശോക് ആണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. അനാര്‍ക്കലി മക്കാറിനും അല്‍ത്താഫ് സലിമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ബിനു നായര്‍, ചിത്രസംയോജനം ഷെറില്‍, കലാസംവിധാനം സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രന്‍, മേക്കപ്പ് മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല തുടങ്ങിയവരാണ് ചിത്രത്തി?ന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here