രമണന്‍ കാ പ്രേം കഷ്ട് കഷ്ട്; ബേസിലിനെ അനുകരിച്ച് ‘മിന്നല്‍ മുരളി’ കുട്ടി താരങ്ങള്‍

0
193

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ പര്യവേഷവും താരത്തിന് ലഭിച്ചിരുന്നു. ചിത്രത്തില്‍ മാമന് സൂപ്പര്‍ഹീറോയെക്കുറിച്ച് പറഞ്ഞ് കൊടുക്കുന്ന ജോസ് മോന്‍ എന്ന കഥാപാത്രമായെത്തിയ ബാലതാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വസിഷ്ഠ് എന്നാണ് ആ മിടുക്കന്റെ യഥാര്‍ത്ഥ പേര്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു ഇന്‍സ്റ്റഗ്രാം റീലാണ് വൈറലാകുന്നത്.

മിന്നല്‍ മുരളിയില്‍ വസിഷ്ഠിന്റെ സഹോദരിയായ തെന്നലും റീലിലുണ്ട്. ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിളളയില്‍ ബേസില്‍ പാടുന്ന ഒരു രംഗം വളരെ രസകരമായാണ് ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, ബേസില്‍ തന്നെ ഈ റീല്‍ ഇന്‍സ്റ്റഗ്രം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. ചിത്രത്തില്‍ വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരവും കമന്റ് ചെയ്തിട്ടുണ്ട്. 2021 ഡിസംബറിലാണ് മിന്നല്‍ മുരളി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്.

 

View this post on Instagram

 

A post shared by Thennal Abhilash (@kutti_thennal)

കുറുക്കന്‍മൂല എന്ന കൊച്ചു ഗ്രാമം. അവിടെ ജെയ്സണ്‍ എന്ന ചെറുപ്പക്കാരന്‍. ഒരു രാത്രി അപ്രതീക്ഷിതമായി ജെയ്സണ് മിന്നലേല്‍ക്കുന്നു. തുടര്‍ന്ന് അവന്‍ പോലുമറിയാതെ കുറേയെറെ സൂപ്പര്‍ പവറുകള്‍ അവന് ലഭിക്കുന്നു. എന്നാല്‍ അതേ ഗ്രാമത്തില്‍ മറ്റൊരാള്‍ക്കും മിന്നലേറ്റിരുന്നു. ഒരാള്‍ ഗ്രാമത്തിന്റെ രക്ഷകനാകുമ്പോള്‍ മറ്റൊരാള്‍ അന്തകനാകുന്നു. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു സിനിമയുടെ പ്രമേയം. ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

ചിത്രം മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് പുറത്തിറങ്ങിയത്.ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.അജു വര്‍ഗീസ്, ബൈജു,ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത് വ്ലാഡ് റിംബര്‍ഗാണ്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. അതേസമയം,സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുമെന്നാണ് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. എന്തായാലും മിന്നല്‍ മുരളിയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here