ബ്ലാക്ക് ഗൗണും കഴുത്തില്‍ കുരുക്കും; ഇറാനിയന്‍ ജനതയ്ക്ക് പിന്തുണയുമായി കാന്‍ ഫെസ്റ്റിവലില്‍ മോഡല്‍

0
278

സിനിമാ ലോകവും ഫാഷന്‍ ലോകവും ഒരുപോലെ കൈകോര്‍ക്കുന്ന ഇടമാണ് കാന്‍ ചലച്ചിത്രമേള. ഇന്ത്യയിലുടനീളമുള്ള നിരവധി സെലിബ്രിറ്റികളാണ്  ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. 76-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലാണ് ഫ്രാന്‍സില്‍ നടക്കുന്നത്. വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ റെഡ് കാര്‍പറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ചില സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, പലപ്പോഴും ലോകസിനിമാ താരങ്ങള്‍ ഫാഷനപ്പുറം തങ്ങളുടെ രാഷ്ട്രീയ നിലപാട് കൂടി കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദികളില്‍ പ്രകടിപ്പിക്കാറുണ്ട്. ഇത്തവണ ഇറാന്‍ ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ക്യാന്‍ വേദിയില്‍ എത്തിയിരിക്കുകയാണ്. ഇറാനിയന്‍-അമേരിക്കന്‍ മോഡല്‍ മഹ്ലാഗ ജബേരി.

ഇവരുടെ പ്രതിഷേധം വസ്ത്രത്തില്‍ പ്രകടമായിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണും കഴുത്തില്‍ കയറുകൊണ്ടുള്ള കുരുക്കുമിട്ടാണ് വേറിട്ട പ്രതിഷേധം മഹ്ലാഗ നടത്തിയത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗത്ത് കുരുക്കുള്ള തരത്തിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും മഹ്ലാഗ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാനിലെ ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ഈ പ്രവൃത്തിയിലൂടെ ഇറാനിലെ ഭരണകൂടത്തിനെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് മഹ്ലാഗ. ഇറാനിലെ വധശിക്ഷയ്ക്കെതിരായ പ്രതിഷേധ സൂചകമായി ചെയ്ത മോഡലിങ് ലക്ഷണക്കണക്കിന് പേരാണ് ഏറ്റെടുത്തിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 22 കാരിയായ മഹ്‌സ അമിനി ഇറാനിലെ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാരംഭിച്ച രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്നും പലയിടത്തും തുടരുകയാണ്. ഇതിനിടയിലാണ് മഹ്ലാഗ ജബേരിയുടെ ക്യാന്‍ വേദിയിലെ പരസ്യ പ്രതിഷേധം.

 

View this post on Instagram

 

A post shared by MAHLAGHA ☽ (@mahlaghajaberi)

കഴിഞ്ഞ ആഴ്ചകളില്‍ ഇറാന്‍ ഒന്നിലധികം പൗരന്മാരെ തൂക്കിലേറ്റി. നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ രാജ്യം കുറഞ്ഞത് 90 വധശിക്ഷകളെങ്കിലും നടപ്പാക്കിയിട്ടുണ്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും രക്തരൂക്ഷിതമായ മാസമായി മെയ് അടയാളപ്പെടുത്തുന്നു.ബൈഡന്‍ ഭരണകൂടത്തിനും ‘ഈ വധശിക്ഷകള്‍ നടപ്പാക്കരുത്’ എന്ന മുന്നറിയിപ്പിനും ശേഷവും ഇത് സംഭവിക്കുന്നു.

 

View this post on Instagram

 

A post shared by MAHLAGHA ☽ (@mahlaghajaberi)

അതേസമയം, മഹ്ലഗ ജബേരി എന്നറിയപ്പെടുന്ന മോഡലാണ് ലോകം മുഴുവനെയും ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തിറക്കിയിരുന്നത്. ഇറാനി മോഡലായ മഹ്ലഗ സോഷ്യല്‍ മീഡിയയുടെ താരമായിട്ടാണ് അറിയപ്പെടുന്നത്.സോഷ്യല്‍ മീഡിയയിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയവയായിരുന്നു.ഇറാനില്‍ 1989 ലായിരുന്നു മഹ്ലഗ ജബേരിയുടെ ജനനം. ഇപ്പോള്‍ 27 കാരിയായ മഹല്‍ഘ ഇസ്ലാം വിശ്വാസത്തിലാണ് ജനിച്ചതെങ്കിലും മോഡലിങ്ങില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.മോഡലിങ്ങില്‍ മഹ്ലഗയുടെ വഴിക്കാട്ടി യോഗയാണ്. നടി ഒരുപാട് ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്ന യോഗയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here