കിടപ്പ് രോഗികൾക്ക് സഹായഹസ്തവുമായി മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ

0
107

ടൻ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ജീവകാരുണ്യപ്രവർത്തനവുമായി ഫാൻസ്‌ അസോസിയേഷൻ.കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകിയിരിക്കുകയാണ് ആരാധക കൂട്ടായ്മ.ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് കോൺസൻട്രേറ്ററുകൾ നൽകിയത്.ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവനാണ് നടൻ മോഹൻലാൽ.നിർദ്ധനരായ കുടുംബങ്ങൾക്ക് നിരവധി സഹായങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്.പിറന്നാൾ ദിനത്തിൽ ഇത്തരമൊരു പ്രവൃത്തിക്ക് മുൻകൈയെടുത്ത ആരാധകക്കൂട്ടായ്മക്ക് അഭിനന്ദന പ്രവാഹമാണ്

നിരവധിയാളുകളാണ് നടന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.നടൻ മമ്മൂട്ടി അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്മീഡിയയയിൽ വൈറൽ ആയി മാറിയത്.പോസ്റ്റ് പുറത്തെത്തിയതും നിരവധിപേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.ഭൂരിഭാഗവും പന്ത്രണ്ട് മണി എന്ന സമയത്ത് കൃത്യമായി ആശംസകൾ അറിയിച്ചതിനെ പുകഴ്ത്തുകയാണ്.”മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഈ സൗഹൃദം,കറക്റ്റ് 12 മണിക്ക് പിറന്നാൾ വിഷ് ചെയ്യണമെങ്കിൽ ഇക്കയും ഏട്ടനും തമ്മിലുള്ള ആ ബന്ധം,ലോകമലയാളത്തിന്റെ വിലമതിക്കാനാകാത്ത രണ്ടു രത്നങ്ങൾ,മലയാള സിനിമയുടെ താരരാജാവിന് അഭിനയ കുലപതിയുടെ പിറന്നാളുമ്മകൾ,പ്രിയപ്പെട്ട കൂട്ടുകാരന് സ്നേഹ ചുംബനത്തോടുകൂടിയുള്ള പിറന്നാൾ ആശംസകൾ അറിയിച്ച മമ്മൂക്ക,12 മണി വരെ ഉറങ്ങാതെ ചെങ്ങായിനെ വിഷ് ചെയ്യാൻ കാത്തു നിന്ന ആ നിൽപ്പ് ”തുടങ്ങി വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.അതേസമയം നടന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ മോഹന്‍ലാലിന്റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്.ആശീർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൈകോർത്തു കൊണ്ടാണ് എമ്പുരാൻ നിർമ്മിക്കുന്നത്.ആദ്യമായാണ് ലെെക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദര്ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്ഷം ആഗസ്റ്റോടു കൂടി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിന്നണിയിലുള്ളവർ.

മലയാളത്തിലടക്കം സൂപ്പർ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായൊരുങ്ങുന്ന ചിത്രം ഈ വർഷാവസാനം ക്രിസ്തുമസ് ന്യൂ ഇയർ റിലീസായി പ്രദര്ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലൂസിഫറിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.നിലവിൽ യു എസ് ഷെഡ്യൂൾ പൂർത്തീകരിച്ച് ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here