‘കണ്ണൂർസ്‌ക്വാഡി’നെ മറികടന്ന് ആ നേട്ടം സ്വന്തമാക്കി മോഹൻലാൽ ചിത്രം ‘നേര്’

0
140

മോഹൻലാൽ ജീത്തു ജോസഫ് ചിത്രം നേര് തിയറ്ററുകളിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്.ഇപ്പോൾ മറ്റൊരു റെക്കോര്‍ഡും നേര് മറികടന്നിരിക്കുകയാണ്. ഒരാഴ്‍ചയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷൻ എന്ന റെക്കോര്‍ഡാണ് മോഹൻലാലിന്റെ നേര് നേടിയിരിക്കുന്നത്.
ഒരാഴ്‍ച കൊണ്ട് നേര് 22.37 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്. മമ്മൂട്ടി ചിത്രം കണ്ണൂർസ്‌ക്വാഡ് ആയിരുന്നു ഈ സ്ഥാനത്തുണ്ടായിരുന്ന ചിത്രം.ആ റെക്കോർഡാണ് ജീത്തു ജോസഫ് മോഹൻലാൽ ചിത്രം മറികടന്നിരിക്കുന്നത്.Neru Movie Review: A Gripping Tale Of Justice And Emotions

നീണ്ട കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തീയേറ്ററിലെത്തിയ മോഹൻലാൽ ചിത്രം ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണവുമായി വിജയകരമായി പ്രദർശനം തുടരുകയാണ്. ഇമോഷൺ കോർട്ട് റൂം വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോട് കൂടിയായിരുന്നു ചിത്രത്തെ വരവേറ്റത്.

ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ നിരവധി ചിതങ്ങളില്‍ മോഹന്‍ലാല്‍ വക്കീലായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്.പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ , രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.Neru (2023) - IMDb

‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥ ഒരുക്കിയത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. വീണ്ടും ജീത്തു മോഹന്‍ലാല്‍ കുട്ടുകെട്ട് ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സതീഷ് കുറുപ്പ് ആണ്. എഡിറ്റിങ് നിര്‍വഹിക്കുന്നത് വി.എസ് വിനായക് ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് വിഷ്ണു ശ്യാം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here