ഷൂട്ടിങ്ങിനായി പുറപ്പെട്ടപ്പോള്‍ എല്ലാവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മൂസക്കുട്ടി

0
222

ഷൂട്ടിങ്ങിനായി പുറപ്പെട്ടപ്പോള്‍ എല്ലാവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മൂസക്കുട്ടി. ആട് ജീവിതം സിനിമയില്‍ ലാഗ്വേജ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മൂസക്കുട്ടി.മൂവീ വേള്‍ഡ് മീഡിയയുടെ പ്രത്യേക അഭിമുഖത്തിലാണ് മൂസക്കുട്ടി മനസ് തുറന്നത്.

മൂസക്കുട്ടിയുടെ വാക്കുകള്‍…
ഒന്നാം ഷെഡ്യുള്‍ ഒരുമാസത്തിനുള്ളില്‍ ജോര്‍ദാനില്‍ നിന്ന് പൂര്‍ത്തീയാക്കി വന്നിരുന്നു. രണ്ടാം ഷെഡ്യുളിലായിരുന്നു കൊറോണയുടെ വരവ്. അത് 2019ലായിരുന്നു. ബ്ലസി സാറും ടീമും ആദ്യം തന്നെ പോയിരുന്നു. കോളജില്‍ പരീക്ഷയുള്ളതിനാല്‍ 10 ദിവസം വൈകിയാണ് പോയത്. എന്റെ കൂടെയാണ് അറബ് നടന്മാരെല്ലാവരും (താലിബ് അല്‍ ബലൂഷി, റിക്കബി) വന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് പോയപ്പോള്‍ ഒരു വല്ലാത്ത അവസ്ഥയായിരുന്നു. പക്ഷേ ലോക്ക്ഡൗണിലേക്കെത്തിയിരുന്നില്ല. പക്ഷേ എല്ലാവരും എന്നോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് പോകുന്നത് വല്ലാത്തൊരു പ്രതിസന്ധിയുള്ള സമയമല്ലേയെന്ന്. വീട്ടുകാര്‍ വരെ ചോദിച്ചു. ഒന്നും സംഭവിക്കില്ല, ബ്ലസി സാറിന്റെ ടീമിന്റെ കൂടെയല്ലേയെന്നൊക്കെ പറഞ്ഞു. പക്ഷേ അവിടെയെത്തിയപ്പോള്‍, ഫ്‌ളെറ്റില്‍ നിന്ന് ഇറങ്ങിയപ്പോള്‍, എയര്‍പോര്‍ട്ട് ക്ലോസ് ചെയ്യുവാരുന്നു. അവിടെ നിന്ന് നേരെ കൊണ്ടുപോയത് ക്വാറന്റൈനിലേക്കായിരുന്നു. എന്റെ കൂടെ വന്നവര്‍ ഒരാള്‍ ഒമാനില്‍ നിന്നും, ഒരാള്‍ യുഎഇയില്‍ നിന്നുമായിരുന്നു. എല്ലാവരും ഓരോരോ ഹോട്ടലുകളിലായിരുന്നു. എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഒറ്റപ്പെട്ടുപോയി. ഈ ഫ്‌ളൈറ്റില്‍ നിന്ന് വന്ന പ രാജ്യങ്ങളില്‍ നിന്് വന്നവരെല്ലാവരും ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും ഒറ്റപ്പെട്ടുപോയി. അന്ന് മുറിയില്‍ ചാനലുകളില്‍ കാണുന്നതെല്ലാം കോവിഡ് മൂലം മരിച്ചു വീഴുന്ന ആള്‍ക്കാരുടെ വാര്‍ത്തകളായിരുന്നു. രണ്ടാഴത്തെ ക്വാറന്റെന് ശേഷം ആടുജീവിതം ടീമുമായി ഒത്തുചേര്‍ന്നു.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

നജീബിനായി കാത്തിരിക്കുന്ന യുവതിയെ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. അത്തരം ഒരു കഥാപാത്രമായാണ് അമല പോള്‍ ചിത്രത്തിലെത്തുക. മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് തന്നെയാണ് ചിത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കാന്‍ കാരണമായത്. മാത്രമല്ല പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതും നായകനായി എത്തുന്നത് പൃഥ്വിരാജ് ആണെന്നതും ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട് .സിനിമക്കായി ശരീരഭാരം കുറച്ചത് ഉള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളും പ്രയത്‌നവുമാണ് പൃഥ്വി ഈ കഥാപാത്രത്തിനുവേണ്ടി ചെയ്തത്. ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here