ഈ പുസ്തകം വായിക്കാത്തവരാണ് കൂടുതല്‍ പേരും:ബെന്യാമിന്‍

0
136

പുസ്തകം വായിക്കാത്തവരാണ് കൂടുതല്‍ പേരുമെന്ന് ബെന്യാമിന്‍. മൂവീ വേള്‍ഡ് മീഡിയയുടെ പ്രത്യേക അഭിമുഖത്തിലാണ് ബെന്യാമിന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബെന്യാമിന്റെ വാക്കുകള്‍…
ആടു ജീവിതം വായിക്കാത്തവരാണ് കൂടുതല്‍ പേരും. പുസ്തകം രണ്ടരലക്ഷം കോപ്പിയാണ് വിറ്റത്. അങ്ങനെ രണ്ട് ലക്ഷം കോപ്പി വിറ്റാല്‍ ഒരു ബുക്ക് നാല് പേരാണ് വായിച്ചതെങ്കിലും പത്ത് ലക്ഷം പേരാണ് വായിച്ചത്. മൂന്നരകോടി ജനങ്ങളില്‍ പത്ത് ലക്ഷം പേരെന്ന് പറയുമ്പോള് വളരെ കുറവാണ്. സിനിമ പ്രേക്ഷകരുടെ ആകെയെടുത്താലും ഒരു തീയേറ്ററില്‍ 400 പേര്‍ എടുത്താലും നാല്‍പ്പത് പേരായിരിക്കും ബുക്ക് വായിച്ചിട്ടുള്ളത്. നമ്മള്‍ നമ്മുടെ കമ്യൂണിറ്റിയില്‍ നിന്ന് പറയുമ്പോള്‍ തോന്നുന്ന കാര്യമാണ്. ആകെ കേരളത്തിലുള്ളവരെ നോക്കുമ്പോള്‍ വായിക്കാത്തവരാണ് കൂടുതലുള്ളത്.

അതേസമയം, മാര്‍ച്ച് 28 നാണ് ആടുജീവിതം തിയറ്ററുകളിലെത്തിയത്. 88 കോടിയാണ് എട്ട് ദിവസത്തെ ചിത്രത്തിന്റെ ആഗോളകളക്ഷന്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രമെത്തിയത്.ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിങ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here