അമ്മയിൽ മത്സരമില്ല,ഞങ്ങൾ എല്ലാവരും ഒരു കുടുംബം ; നവ്യ നായർ

0
78

താരസംഘടന അമ്മയിൽ മത്സരമില്ലെന്ന് നടി നവ്യ നായർ.സംഘടനയുടെ നടത്തിപ്പിന് ഒരു ഭാരവാഹിത്വം ആവശ്യമാണ്.അതുകൊണ്ടാണ് ഇലക്ഷനും മറ്റും നടക്കുന്നത്.പരസ്പരം മത്സരം എന്നൊന്നില്ല.ഒരു കുടുംബം പോലെയാണ് തങ്ങളെന്നും നടി പറഞ്ഞു.

നടിയുടെ വാക്കുകൾ…..

സംഘടനയിൽ സത്യം പറഞ്ഞാൽ മത്സരമില്ല,സംഘടനയുടെ നടത്തിപ്പിന് ഒരു ഭാരവാഹിത്വം ആവശ്യമാണ്.അതുകൊണ്ടാണ് ഇലക്ഷനും മറ്റും നടക്കുന്നത്.അല്ലാതെ പരസ്പരം മത്സരം എന്നൊന്നില്ല.ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ്,അതുപോലെ ഇടവേള ബാബു ചേട്ടൻ സ്ഥാനമൊഴിയുന്നത്.അദ്ദേഹത്തിൻറെ മാത്രം ഡിസിഷനാണ്.ഇത്രയും കാലം ഞങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകി ഒപ്പം നിന്നു.ഈ തീരുമാനം അദ്ദേഹത്തിന്റേത് മാത്രമാണ്.എന്നും നവ്യ പറഞ്ഞു.

സമീപകാലത്തായി പൊതുപരിപാടികളിലും സിനിമയിലും സോഷ്യല്മീഡിയയിലുമെല്ലാം സജീവമാണ് നടി നവ്യ നായർ.കഴിഞ്ഞ ദിവസം താരസംഘടന അമ്മയുടെ ജനറൽ ബോഡി യോഗത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു നവ്യയുടേത്.മോഡേൺ ലുക്കിൽ കൂലിംഗ്‌ളാസും വെച്ചുകൊണ്ടാണ് നവ്യ പരിപാടിക്ക് എത്തിയത്.

വിവാഹ ശേഷമാണ് നവ്യ സിനിമാമേഖലയിൽ നിന്നും ഇടവേള എടുത്തത്തത്.നീണ്ട പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിലൂടെയാണ് നടി വീണ്ടും സിനിമാമേഖലയിൽ തിരിച്ചെത്തിയത്. ഒരുത്തിയുടെ കഥ പറഞ്ഞ സിനിമ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു. നവ്യയുടെ പ്രകടനവും ഒപ്പം കയ്യടി നേടി. പത്ത് വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള നവ്യയുടെ തിരിച്ചുവരവ് അതിശക്തമായി തന്നെയായിരുന്നു.അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും നടി തന്റെ അഭിനയം കാഴ്ച വച്ചിട്ടുണ്ട്.സിനിമയിൽ നിന്ന് ഇടവേള എടുത്താലും നൃത്തവേദികളിൽ സജീവമായിരുന്നു നവ്യ.മാത്രമല്ല തന്റെ നൃത്ത പരിപാടികളുടേയും മറ്റും ചിത്രങ്ങളും വീഡിയോകളുമൊക്കെ നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകർക്കായി പങ്കുവക്കാറുണ്ട്.അതേസമയം താരത്തിന്റെ ചില ഫോട്ടോകൾ വിമർശങ്ങളും നേരിടാറുണ്ട്..കുറേശ്ശെ പുറത്തേക്ക് കാണിച്ചു തുടങ്ങിയല്ലോ, നിങ്ങളില്‍ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല, അകത്തുള്ളതൊക്കെ പുറത്ത് വന്നല്ലോ,ബട്ടൻസ് തുറന്നിടൻ കാണിച്ച ആ മനസ്സ്,മരുഭൂമിയിൽ മഴ തുടങ്ങി, പ്രളയം വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം തുടങ്ങി വിമർശനങ്ങളുടെ ഒരു നീണ്ടനിര തന്നെ പോസ്റ്റുകൾക്ക് ലഭിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here