നെപ്പോകിഡ്സ് ആണെങ്കിലും അവരും കഷ്ടപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ സ്വീകരിക്കുകയുള്ളുവെന്ന് സിജു വിത്സന്. പഞ്ചവത്സര പദ്ധതിയുടെ പ്രോമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
സിജുവിന്റെ വാക്കുകള്‍…
നെപ്പോകിഡ്സ് ആണെങ്കിലും അവരും ഒറ്റയ്ക്ക് വഴി വെട്ടി മുന്പോട്ട് സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. ആദ്യം ഒന്നോ രണ്ടോ സിനിമ കിട്ടു. അവര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാകും. പ്രേക്ഷകര്‍ അവരെ സ്വീകരിക്കണം. പ്രേക്ഷകര്‍ക്ക് അവരുമായി എത്രത്തോളം കണക്ട് ആകണം, അവരെ സ്വീകരിക്കണമെങ്കില്‍ അവര്‍ തന്നെ പരിശ്രമിച്ച് കഠിനാധാന്വാനം ചെയ്താലേ അവരെ പ്രേക്ഷകര്‍ സ്വീകരിക്കുകയുള്ളൂ. ആട് ജീവിതം തന്നെ, സുകുമാരന്‍ സാറിന്റെ മകനാണ്. അദ്ദേഹം ആട് ജീവിതത്തിന് വേണ്ടി പരിശ്രമിച്ചത് കൊണ്ടാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും. ഒരാള്‍ നമ്മളെ കൊണ്ടുവരുമ്പോള്‍ നമ്മള് നല്ലൊരു പൊസിഷനില്‍ എത്തുമ്പോള്‍ നമ്മളേക്കാള്‍ സന്തോഷിക്കുന്നത് നമ്മളെ കൊണ്ടുവന്നവരായിരിക്കും. ഞാന്‍ കൊണ്ടുവന്ന വ്യക്തിയാണെന്ന് അഭിമാനിക്കുന്നവരായിരിക്കും അവര്‍.
അതേസമയം,സിജു വില്‍സണ്‍ നായകനായി എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. ഒരു നാടും, അവിടത്തെ ആളുകളെ ആകാംഷയിലാക്കുന്ന കലമ്പാസുരന്‍ എന്ന അദൃശ്യ ശക്തിയും, അന്നാട്ടില്‍ നടക്കുന്ന ചില അവിചാരിത സംഭവങ്ങളുമാണ് സിനിമ പറയുന്നത്. കിച്ചാപ്പൂസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ.മേനോന് ആണ് നായികയായി എത്തുന്നത്. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ഒരു ചിത്രമാണിത്. പി.ജി.പ്രേംലാല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സജീവ് പാഴൂര്‍ ആണ്. വയനാട്, ഗുണ്ടല്‍പ്പേട്ട്, ഡല്‍ഹി എന്നീ സ്ഥലങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഏപ്രില്‍ 26ന് ആണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാന് ആണ്. പി.പി. കുഞ്ഞികൃഷ്ണന്, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്,സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നത്.ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആല്‍ബി, എഡിറ്റര്‍ ആയെത്തുന്നത് കിരണ്‍ ദാസ്, ലിറിക്സ് തയ്യാറാക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരാണ്. ആര്‍ട്ട് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ത്യാഗു തവനൂര്‍, മേക്കപ്പ് ചെയ്തിരിക്കുന്നത് രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്സ് കൈകാര്യം ചെയ്തിരിക്കുന്നത് മാഫിയാ ശശി, വസ്ത്രാലങ്കാരം ചെയ്തത് വീണാ സ്യമന്തക് എന്നിവരാണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര് ആയെത്തിയത് ജിനു പി.കെ, സൗണ്ട് ഡിസൈന്‍ ചെയ്തത് ജിതിന് ജോസഫ്, സൗണ്ട് മിക്സ് ചെയ്തത് സിനോയ് ജോസഫ്, വി എഫ് എക്സ് ചെയ്തിരിക്കുന്നത് അമല്‍, ഷിമോന്‍. എന്‍ എന്നിവരും. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയെത്തിയത് എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടറായി രാജേഷ് തോമസ്, ഫിനാന്‍സ് കണ്ട്രോളര് ആയി ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് എടുത്തത് ജസ്റ്റിന് ജെയിംസ്, എന്നിവരൊക്കെയാണ് ചിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഉള്ളത്.