എന്നെ പോലെ ‘ഫുള്‍ പാക്കേജ്’ സ്ത്രീയല്ല; അമീഷയെ കളിയാക്കി ബിപാഷ

0
183

താരങ്ങള്‍ക്കിടയിലെ വഴക്കുകളും വാഗ്വാദങ്ങളും ബോളിവുഡില്‍ പതിവാണ്. പരസ്യമായി തന്നെ പലരും സഹതാരങ്ങളെക്കുറിച്ച് മോശം പ്രസ്താവനകള്‍ നടത്തിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വന്‍ വാര്‍ത്തയാകാറുമുണ്ട്. അത്തരത്തിലൊന്നാണ് നടിമാരായ അമീഷ പട്ടേലും ബിപാഷ ബസുവും തമ്മിലുണ്ടായ വാഗ്വാദങ്ങള്‍. മികച്ച ഷോയായ കോഫി വിത്ത് കരണിന്റെ ആദ്യ സീസണില്‍ അതിഥിയായി എത്തിയപ്പോഴാണ് ബിപാഷ അമീഷയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

ജിസം എന്ന ചിത്രത്തിലൂടെയാണ് ബിപാഷ ബോളിവുഡ് ലോകത്തേക്ക് കാലെടുത്തു വെച്ചത്. ജോണ്‍ എബ്രഹാം ആയിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇരുവരും താരങ്ങളായി മാറുകയും ചെയ്തു. ചിത്രത്തിലെ ബിപാഷയുടെ അതീവഗ്ലാമറസ് രംഗങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെ ബോളിവുഡില്‍ ഗ്ലാമര്‍ താരമായി മാറുകയായിരുന്നു ബിപാഷ.

പിന്നീടാണ് ബിപാഷ കോഫി വിത്ത് കരണിലെത്തുന്നത്. ആ സമയത്താണ് അവതാരകനായ കരണ്‍ ജോഹര്‍ ബിപാഷയോട് ജിസമിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. സംസാരത്തിനിടെ ബിപാഷയുടെ കഥാപാത്രത്തെക്കുറിച്ച് അമീഷ പറഞ്ഞത് കരണ്‍ ചൂണ്ടിക്കാണിച്ചു. താന്‍ ഇതുപോലൊരു വേഷം ചെയ്യില്ല, കാരണം തന്റെ മുത്തശ്ശിയ്ക്ക് അത് ഇഷ്ടമാകില്ല എന്നാണ് അമീഷ പറഞ്ഞത്. ഇതില്‍ എന്താണ് പ്രതികരണം എന്ന് കരണ്‍ ബിപാഷയോട് ചോദിച്ചു.

”എനിക്ക് ഇപ്പോള്‍ പറയാനുള്ളത് ജിസം പോലൊരു സിനിമ ചെയ്യാനുള്ള ശരീരം അമീഷയ്ക്ക് ഇല്ല എന്നാണ്. സത്യസന്ധമായി പറയുകയാണ്. അവള്‍ക്ക് ഒരിക്കലും ജിസം ചെയ്യാനാകില്ല. അതിന് ഒരു സ്ത്രീയായിരിക്കണം. ഫുള്‍ പാക്കേജ് ആയിരിക്കണം. അവളുടെ ശരീരം അത്തരത്തിലുള്ളതല്ല. ശരീരം മാത്രമല്ല, ശക്തമായ വ്യക്തിത്വവും വേണം. അവള്‍ക്ക് ഭയങ്കര ഒതുക്കമാണ്. ചെറുതുമാണ്. അവളുടെ ഫ്രെയിം മൊത്തം തെറ്റാണ്. അവള്‍ ഈ റോളിന് ചേരില്ല” എന്നാണ് ബിപാഷ നല്‍കിയ മറുപടി.

പിന്നാലെ അമീഷ ബിപാഷയുടെ ശരീരത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശവും കരണ്‍ ജോഹര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിപാഷയുടെ ഇടുപ്പ് വലുതാണെന്ന് അമീഷ പറഞ്ഞിട്ടുണ്ടെന്നാണ് കരണ്‍ പറഞ്ഞത്. ”ഞാന്‍ അമീഷയോട് നന്ദി പറയുന്നു. എന്റെ ഇടുപ്പ് വലുതായിരുന്നു. പക്ഷെ ഇപ്പോള്‍ ചെറുതാണ്” എന്നാണ് ബിപാഷ നല്‍കിയ മറുപടി.

2001 ല്‍ പുറത്തിറങ്ങിയ അജ്നബിയായിരുന്നു ബിപാഷ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റാസ് എന്ന ഹിറ്റ് ചിത്രത്തിലും അഭിനയിച്ചു. പക്ഷെ 2003 ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തിലൂടെയാണ് ബിപാഷ ലോകത്തേക്ക് വന്നത്.തുടര്‍ന്ന് നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. ചിത്രം ബ്ലോക്ബസ്റ്റര്‍ ആയതോടെ അമീഷ വലിയ താരമായി മാറി. എന്നാല്‍ പിന്നീട് ആ വിജയം ആവര്‍ത്തിക്കാന്‍ അമീഷയ്ക്ക് സാധിച്ചില്ല.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരമായി ബിപാഷ മാറിയിരുന്നു പക്ഷേ അമീഷ പരാജയങ്ങളിലേക്ക് വീണു പോയി. ത്രില്ലര്‍ സിനിമകളാണ് ബിപാഷയെ താരമാക്കിയത്. ഇപ്പോള്‍ താരം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഈഅടുത്താണ് ബിപാഷ ബസു വിവാഹിതയായത്. നടന്‍ കരണ്‍ സിംഗ് ഗ്രോവറിനെയാണ് ബിപാഷ കല്യാണം കഴിച്ചത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ട്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയജിവീത്തതിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് അമീഷ പട്ടേല്‍. സണ്ണി ഡിയോള്‍ നായകനായ ഗദ്ദാര്‍ 2വിലൂടെയാണ് അമീഷ വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും ഇരുവരും തന്നെയായിരുന്നു നായികയും നായകനുമായി അഭിനയിച്ചിരിക്കുന്നത്. ചിത്രം മികച്ച വിജയമായി മാറിയിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here