പുഷ്പയില്‍ പുഷ്പയെ അല്ലേ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത്: ഫഹദ് ഫാസില്‍

0
145

പുഷ്പയില്‍ പുഷ്പയെ അല്ലേ ഏറ്റവും കൂടുതല്‍ ആഘോഷിച്ചതെന്ന് ഫഹദ് ഫാസില്‍. ആവേശം പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് ഫഹദ് കഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ചത്. പുഷ്പയിലെ പുഷ്പയെക്കുറിച്ചാണ് ഫഹദ് സംസാരിച്ചത്.

പുഷ്പയില്‍ പുഷ്പയെ അല്ലേ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത്. അത് കഴിഞ്ഞിട്ടേ മറ്റ് കഥാപാത്രങ്ങളെയെല്ലാം ആഘോഷിച്ചിട്ടുള്ളൂ. വില്ലന്മാരെ ആഘോഷിക്കുകയെന്ന് പറഞ്ഞാല്‍ അവരുടെ തമാശകളാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ വില്ലന്മാരുടെ കഥാപാത്രത്തിന്റെ ക്വാളിറ്റികളൊന്നുമില്ല.പുഷ്പയില്‍ ബണ്ണിയുടെ പ്രകടനത്തെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. നാഷണല്‍ അവാര്‍ഡ് വരെ കിട്ടിയതല്ലേ. മാമന്നനില്‍ വടിവേലു സാറിന്റെ വില്ലനായി അഭിനയിക്കുന്നത് എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റ് ഉള്ള കാര്യമായിരുന്നു. പുഷ്പയില്‍ ബണ്ണിയുമായിട്ട് ചെയ്യുന്ന കാര്യങ്ങല്‍. എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യങ്ങളാണല്ലോ നമ്മള്‍ ചെയ്യുന്നത്.

മലയാളത്തില്‍ വില്ലന്‍ വേഷത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഫഹദ് സൂചന നല്‍കുകയും ചെയ്തു.അന്യഭാഷകളിലെ ചിത്രങ്ങളിലാണ് വില്ലന്‍ വേഷത്തില്‍ തിളങ്ങുന്നത്. ഇനി മലയാളത്തിലെത്തുമോയെന്ന സൂചന നല്‍കിയാണ് ഫഹദ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മാസ്സ് ആക്ഷന്‍ ചിത്രങ്ങള്‍ വന്നാല്‍ ചെയ്യും. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ സിനിമകളിലെ ചില സീനുകള്‍ റീഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ഈ സിനിമകളിലും റീഷൂട്ട് ചെയ്തിട്ടുണ്ട്. വീണ്ടും റീഷൂട്ട് ചെയ്തപ്പോള്‍ കണ്‍ട്രോള്‍ ചെയ്ത് വന്നത് പോലെ എനിക്ക് തോന്നീയിട്ടുണ്ട്. ട്രാന്‍സില്‍ അങ്ങനെയൊരു ഷൂട്ടുണ്ടായിരുന്നു. എത്ര ചെയ്തിട്ടും ശരിയാകാതെ വന്നപ്പോള്‍ റീഷൂട്ട് ചെയ്യേണ്ടി വന്നു.

അതേസമയം,’രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. കോളജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം രോമാഞ്ചം സിനിമ പോലെ തന്നെ റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ഏപ്രില്‍ 11 നാണ് ആവേശം തിയേറ്ററുകളുലെത്തുന്നത്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here