മിസ് ഇന്ത്യ ടൈറ്റില്‍ വിന്നര്‍ ഒടുവില്‍ ഷെഫ് ആയി: പാര്‍വതി ഓമനക്കുട്ടന്റെ വീഡിയോ വൈറല്‍

0
460

ങ്ങനാശ്ശേരിക്കാരിയായ പാര്‍വ്വതി ഓമനക്കുട്ടന്‍ മോഡലിങ്ങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതുവഴി സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തു. 2008 ല്‍ മിസ് ഇന്ത്യ ടൈറ്റില്‍ വിന്നറായ പാര്‍വ്വതി അതേ വര്‍ഷം മിസ് വേള്‍ഡ് പേജന്റിലും പങ്കെടുത്തിരുന്നു. ഫസ്റ്റ് റണ്ണറപ്പ് ആയിട്ടാണ് തിരിച്ചെത്തിയത്.

കേരളക്കരയില്‍ നിന്ന് പോയി ലോക സൗന്ദര്യ മത്സരത്തില്‍ അന്ന് ഫസ്റ്റ് റണ്ണറപ്പ് ആയി തിരിച്ചുവന്ന പാര്‍വ്വതി കേരളത്തിനും അഭിമാനമായിരുന്നു.എഴോളം സിനിമ ചെയ്തെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. 2019 ല്‍ പുറത്തിറങ്ങിയ ‘ഇംസൈ അരസന്‍’ ആണ് പാര്‍വതി ഒടുവില്‍ വേഷമിട്ട ചിത്രം.

പിന്നീട് സിനിമകളില്‍ നിന്ന് പിന്മാറിയ പാര്‍വതി ഓമനക്കുട്ടന്‍ പിന്നീട് പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും സജീവമായിരുന്നു. നടി ഇപ്പോള്‍ പാചകത്തിലാണ് പരീക്ഷണം നടത്തുന്നത്. അഭിനയത്തിലേത് പോലെയല്ല, പാചകത്തില്‍ പാര്‍വ്വതിയുടെ കഴിവ് പ്രശംസകള്‍ക്ക് അപ്പുറമാണ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ വ്യക്തമാകും. അത്രയേറെ ഭംഗിയോടെയും വൃത്തിയോടെയും നൈപുണ്യത്തോടെയും ആണ് പാചകം ചെയ്യുന്ന ഷോര്‍ട് വീഡിയോ പാര്‍വ്വതി പങ്കുവച്ചിരിയ്ക്കുന്നത്.

ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല അത് മനോഹരമായി പ്രസന്റ് ചെയ്യുന്നതും വീഡിയോയുടെ ആകര്‍ഷണം തന്നെയാണ്. കേരള സ്‌റ്റൈല്‍ നാടന്‍ ഭക്ഷണങ്ങളില്‍ തുടങ്ങി വെസ്റ്റേണ്‍ രുചി വൈഭവങ്ങള്‍ വരെ പാര്‍വ്വതി പാചകം ചെയ്യും. ഇന്‍സ്റ്റഗ്രാം ബയോഡാറ്റയില്‍ ഷെഫ് ആണെന്നും, ജീവിക്കുന്നതും ഇഷ്ടപ്പെടുന്നതും ഭക്ഷണമാണ് എന്നും പാര്‍വ്വതി വ്യക്തമാക്കിയിട്ടുണ്ട്. മിസ് വേള്‍ഡ്, മിസ് ഇന്ത്യ എന്ന ടാഗുകള്‍ക്കൊപ്പമാണ് ഷെഫ് എന്ന ടാഗ് നടി ആദ്യം കൊടുത്തിരിക്കുന്നത്. പാചക വീഡിയോക്കൊപ്പം കുറിപ്പുകളും പാര്‍വതി പങ്കുവച്ചിട്ടുണ്ട്.

അതേസമയം, തന്റെ ഇഷ്ട ഭക്ഷണം ചിക്കന്‍ ബിരിയാണിയാണെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. പാചകം ചെയ്യാന്‍ ഇഷ്ടമാണ്, പക്ഷെ അമ്മയെ പോലെ മൂന്ന് – നാല് നേരവും വച്ചുണ്ടാക്കുന്ന തെറാപ്പി ഇഷ്ടമല്ല. വീട്ടില്‍ അമ്മയില്ലാത്ത സമയങ്ങളില്‍ അച്ഛന് വേണ്ടി പാചകം ചെയ്ത കാര്യമൊക്കെ നേരത്തെ ഒരു അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവ് എന്തെങ്കിലും പാചകം ചെയ്ത് തന്നെ സര്‍പ്രൈസ് ചെയ്യ്ക്കുന്നത് വളരെ ഇഷ്ടമാണ്. മാത്രമല്ല ഒരുമിച്ചുള്ള പാചകവും രസമാണെന്നാണ് പാര്‍വ്വതി പറയുന്നത്

ഹിന്ദി ചിത്രം ‘യൂണൈറ്റഡ് സിക്സ്’ ആണ് പാര്‍വതിയുടെ ആദ്യ സിനിമ. പിന്നാലെ ‘ബില്ല 2’ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തി. ‘കെക്യൂ’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘ഫിയര്‍ ഫാക്ടര്‍: ഖത്രോന്‍ കി ഖിലാഡി’ എന്ന ടെലിവിഷന്‍ ഷോയിലും പങ്കെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here