“അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ,അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ? ; വിമർശിച്ച് പികെ ശ്രീമതി

0
68

താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി സിപിഐഎം നേതാവും മുൻമന്ത്രിയുമായ പികെ ശ്രീമതി ടീച്ചർ.”അമ്മക്ക്” ആൺമക്കളേ ഉള്ളൂ? പെൺമക്കളില്ലേ ? അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ? എന്ന് പികെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്ത് എത്തിയത്.”അമ്മ എന്ന സംഘടനയുടെ പേരു തന്നെ മാറ്റണം. അമ്മ എന്ന വാക്കിനു വലിയ അർത്ഥമുണ്ട്, എറ്റവും കുടുതുതൽ സ്ത്രികൾ ഉള്ള സംഘടന മത്സരിച്ച സ്ത്രികളെ അവർ തന്നെ തോൽപ്പിച്ചു,”തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.

നിലവിൽ അമ്മയുടെ പുതിയ ഭാരവാഹിത്വത്തെച്ചൊല്ലിയും ഇലക്ഷനെക്കുറിച്ചും വിമർശനങ്ങൾ നിരവധിയാണ്.നടൻ രമേഷ് പിഷാരടി ഇലക്ഷനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞാണ് രമേഷ് രംഗത്ത് എത്തിയത്.ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ‘അമ്മ സംഘടനക്ക് താരം കത്തയച്ചു.ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നയാൾ വിജയിക്കണമെന്നും ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാലാണ് , എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് കിട്ടിയിട്ടും താൻ പുറത്തായതെന്ന് നടൻ ചൂണ്ടിക്കാട്ടി.അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

അമ്മയിലേക്ക് നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടത് എന്നാൽ കുക്കു പരമേശ്വരനും മഞ്ഞുപിള്ളയും പരാജയപ്പെട്ടത്തോടെ മൂന്ന് വനിതാ പ്രതിഥികളാണ് വിജയിച്ചത് ഇനി ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനെറ്റ് ചെയ്യും അധികാരം ജനറൽ ബോഡി നൽകിയിട്ടുണ്ട്. അതിനാലാണ് പതിനാറ് പേരുടെ പ്രഖ്യാപനം നടത്തിയത്.ഒപ്പം അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഔദ്യോഗികമായി വിരമിച്ചു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here