ഭരണസമിതിയില്‍ മാറ്റങ്ങളുണ്ടാകണമെന്ന് പ്രിയങ്ക അനൂപ്

0
52

ഇലക്ഷനോടെ കൂടിഭരണസമിതിയില്‍ മാറ്റങ്ങളുണ്ടാകട്ടെയെന്ന് പ്രിയങ്ക അനൂപ്. അമ്മയുടെ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് പ്രിയങ്ക അനൂപ് സംസാരിച്ചത്.

പ്രിയങ്ക അനൂപിന്റെ വാക്കുകള്‍….

ഞാന്‍ തുടക്കം മുതലുള്ള ആളാണ്. ഈ 30 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ അമ്മയിലെ ഒരുപാട് അംഗങ്ങളുമായി സന്തോഷമായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ഇലക്ഷനോട് കൂടി മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ആ മാറ്റങ്ങള്‍ വരണം. അമ്മയില്‍ സഹായങ്ങള്‍ നിലനില്‍ക്കുന്നണ്ടല്ലോ? അത് നല്ല രീതിയില്‍ ചെയ്യുമെന്നുള്ള വിശ്വാസമുണ്ട്. ജാഫറിക്കയോടൊപ്പം ഒരു സിനിമ ചെയ്തിട്ടുണ്ട്. ഒരു സിനിമ റിലീസ് ചെയ്യുന്നുണ്ട്. സുഖമോ ദേവീയെന്ന സീരിയല്‍ ഫ്‌ളവഴേസില്‍ നടക്കുന്നുണ്ട്.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു. പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.

2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

കാലങ്ങളായി മലയാളത്തിന്റെ താര സംഘടനയായ അമ്മയെ മുന്നില്‍ നിന്നും നയിക്കുന്ന സാരഥിയാണ് ഇടവേള ബാബു. സിനിമകള്‍ ചെയ്യുന്നത് വിരളമാണെങ്കിലും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെയുണ്ടായിരുന്നു ഇടവേള ബാബു. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറായാണ് ഇടവേള ബാബുവിനെ സിനിമാലോകം വിശേഷിപ്പിക്കുന്നത്. സംഘടനയ്ക്ക് വേണ്ടി ബാബു നടത്തുന്ന പ്രവര്‍ത്തനങ്ങളെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. അഭിനയത്തേക്കാളും അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നല്‍കുമായിരുന്നു. വര്‍ഷങ്ങളായി അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി ഇടവേള ബാബു നിന്നിരുന്നു.

അഭിനയത്തില്‍ സജീവമായി നില്‍ക്കാത്തതിനെ കുറിച്ചും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. അഭിനയത്തില്‍ എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യത്തിലൊക്കെ കൃത്യമായ ധാരണയുണ്ടെന്നും 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചതായും ഒരു ടെന്‍ഷനുമില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. താരങ്ങളുടെ സ്റ്റേജ് ഷോകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരേയും ഏകോപിപ്പിച്ച് ഷോ ഗംഭീരമാക്കാറുള്ളത് ഇടവേള ബാബു അടക്കമുള്ളവര്‍ നേതൃത്വം കൊടുക്കുന്ന സംഘമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here