സംഘടനക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അതിനുള്ളിൽ പരിഹരിക്കണം ,പുറത്തേക്ക് എറിഞ്ഞുകൊടുക്കരുത് ; രമേഷ് പിഷാരടി

0
133

സംഘടനക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അതിനുള്ളിൽ പരിഹരിക്കണമെന്നും പുറത്തേക്ക് എറിഞ്ഞുകൊടുക്കരുതെന്നും നടൻ രമേഷ് പിഷാരടി.സ്വാകാര്യ സംഘടനയായതുകൊണ്ട് തന്നെ ഒരു പ്രശ്നം വരുമ്പോൾ അതുമായി ബന്ധപ്പെട്ട പബ്ലിക് സ്റ്റേറ്റുമെന്റുകൾ ആവശ്യമില്ലെന്നും നിലവിലെ സംഭവങ്ങൾ അനുവാദത്തോടെയാണ് പൊതുവേദിയിൽ പറഞ്ഞതെന്നും നടൻ മൂവി വേൾഡ് മീഡിയയോട് പറയുകയുണ്ടായി.

നടന്റെ വാക്കുകൾ….

”ഞാൻ പറഞ്ഞ കാര്യങ്ങൾ ഒരു വിവാദമല്ല.ഒരു സംവാദമാണ്.ഒരു സംഘടനയുടെ കാര്യങ്ങൾ ഉള്ളിൽ നിന്നുകൊണ്ട് സംഘടനക്കുള്ളിൽ പരിഹരിക്കാവുന്ന കാര്യങ്ങൾ പരമാവധി അവിടെ തന്നെ തീർക്കുക. ആളുകൾക്ക് അത് എറിഞ്ഞുകൊടുക്കാനും ചർച്ച ചെയ്യാനുമുള്ള ആവശ്യകതകൾ ഈ സംഘടനക്കുള്ളിലില്ല.ഇതൊരു സ്വാകാര്യ സംഘടനയാണ്.ഒരു ഫ്ലാറ്റിന്റെ അസോസിയേഷനാണെന്ന് കരുതുക.ഫ്ലാറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അസോസിയേഷൻ തീർക്കുക എന്നല്ലാതെ പൊതുജനങ്ങൾക്ക് അതിൽ ഇടപെടേണ്ട ആവശ്യമില്ല.  അതുകൊണ്ട് തന്നെ പരമാവധി പബ്ലിക് സ്റ്റേറ്റ്മെന്റുകളുടെ ആവശ്യങ്ങൾ ഇല്ല.ഞാൻ അമ്മക്ക് അയച്ച കത്താണ് അതാണ് പുറത്ത് വന്നത്.ലാലേട്ടനോട് ഞാൻ വിളിച്ചുപറഞ്ഞിരുന്നു. ഇങ്ങനെയൊരു കാര്യമുണ്ട് എനിക്ക് അത് ക്ലിയർ ചെയ്യണമെന്ന്.ഉറപ്പായും ചെയ്തോളും നമുക്ക് അത് ക്ലിയർ ആകാമെന്ന് അദ്ദേഹവും പറഞ്ഞതിന് ശേഷമാണ് ഞാൻ പൊതുവേദിയിൽ സംസാരിച്ചത്.”കഴിഞ്ഞദിവസമാണ് നടൻ രമേഷ് പിഷാരടി സംഘടനയിലെ പുതിയ ഭാരവാഹിത്വത്തെ തെരഞ്ഞെടുത്തതിൽ അതൃപ്തി അറിയിച്ച് രംഗത്ത് എത്തിയത്.എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ഉന്നയിച്ചുകൊണ്ട് ‘അമ്മ സംഘടനക്ക് താരം കത്തയച്ചിരുന്നു .ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നയാൾ വിജയിക്കണമെന്നും ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാലാണ് , എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് കിട്ടിയിട്ടും താൻ പുറത്തായതെന്ന് നടൻ ചൂണ്ടിക്കാട്ടി.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here