‘ഇങ്ക നാൻ താ കിം​ഗ്’; ജയിലറിലെ ‘ഹുക്കും’ പ്രിവ്യൂ പുറത്ത്

0
166

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലര്‍. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഗസ്റ്റ് പത്തിനാകും ചിത്രമെത്തുക. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരു രജനികാന്ത് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. രജനികാന്ത് ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ് ജയിലറിലേതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ‘ഹുക്കും’ എന്ന സെക്കന്‍ഡ് സിങ്ങിളിന്റെ പ്രിവ്യു ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഗാനം ജുലൈ 17ന് റിലീസ് ചെയ്യും. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും.മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ ഷെട്ടി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തിലെ നിര്‍ണായക വേഷങ്ങളിലെത്തുന്നത്. തമന്ന, രമ്യാ കൃഷ്ണന്‍, വസന്ത് രവി, റെഡിന്‍ കിംഗ്സ്ലി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തത്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരങ്ങേറ്റമായ ‘കോലമാവ് കോകില’യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വന്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. ‘ജയിലറു’ടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here