സംഘടന ചെയുന്ന കാര്യങ്ങൾ നിലനിർത്തികൊണ്ടുപോകുന്നതിൽ ഭാരവാഹികൾ ശ്രദ്ധ ചെലുത്തണം ; രമേഷ് പിഷാരടി

0
137

താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികൾ സംഘടന നിലവിൽ ചെയ്യുന്ന സാമൂഹിക സാമ്പത്തിക സഹായങ്ങൾ നിലനിർത്തികൊണ്ടുപോകുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് നടൻ രമേഷ് പിഷാരടി.ഭാരവാഹികൾ തമ്മിൽ ആശയപരമായ തർക്കങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകാം പക്ഷെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിലനിർത്തികൊണ്ടുപോകണമെന്ന് നടൻ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നടന്റെ വാക്കുകൾ……..

”തുടക്കം തന്നെ നമ്മൾ വിലയിരുത്തരുത്,അവർക്ക് പ്രവർത്തിച്ചു കാണിക്കാനുള്ള അവസരം നല്കണം. ലാലേട്ടനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ പരിചയസമ്പന്നനായ വ്യക്തിയാണ്.പ്രസിഡന്റ് സ്ഥാനം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് എളുപ്പം സാധിക്കും.ഇനി സിദ്ദിഖ്,ജയൻ,അതുപോലെ ബാക്കിയുള്ളവർക്കെല്ലാം പൊതുരംഗത്ത് ഒക്കെ പ്രവർത്തിച്ച് പരിചയമുണ്ട്.അമ്മയെ സംബന്ധിച്ചിടത്തോളം ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്.അതിനായി ധനസമാഹരണം നടത്തണം. അതിനുവേണ്ടി നമ്മൾ സമയം കണ്ടെത്തണം,ലാലേട്ടനെയും മമ്മൂക്കയെയും പോലുള്ളവർ ഡാൻസ് കളിക്കുകയും പാട്ട് പാടുകയും ചെയണമെങ്കിൽ അതിന് പിന്നിൽ ഒരുപാട് പേർ അധ്വാനിക്കണം.അങ്ങനെ നോക്കുമ്പോൾ പുതിയതായി വന്ന ടീമിന് ഇതൊക്കെ നിഷ്പ്രയാസം സാധിക്കും. ആശയപരമായ തർക്കങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകാം പക്ഷെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിലനിർത്തികൊണ്ടുപോകണം.’അമ്മ സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളും സംഘടനക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളും ഇത് രണ്ടും നല്ല രീതിയിൽ ശ്രദ്ധിച്ച് മുന്നോട്ടുപോകണം. ഇവയെല്ലാം പുതിയ ഭാരവാഹികൾ ശ്രദ്ധിക്കണം.”

കഴിഞ്ഞദിവസമാണ് നടൻ രമേഷ് പിഷാരടി സംഘടനയിലെ പുതിയ ഭാരവാഹിത്വത്തെ തെരഞ്ഞെടുത്തതിൽ അതൃപ്തി അറിയിച്ച് രംഗത്ത് എത്തിയത്.എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ഉന്നയിച്ചുകൊണ്ട് ‘അമ്മ സംഘടനക്ക് താരം കത്തയച്ചിരുന്നു .ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നയാൾ വിജയിക്കണമെന്നും ഭരണഘടന പ്രകാരം ഭരണസമിതിയിൽ നാലു സ്ത്രീകൾ വേണമെന്ന ചട്ടമുള്ളതിനാലാണ് , എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് കിട്ടിയിട്ടും താൻ പുറത്തായതെന്ന് നടൻ ചൂണ്ടിക്കാട്ടി.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here