‘അല്‍ ദുബൈ ചോക്ലേറ്റ് ഇവിടെ എന്റെ അരികിലുണ്ട്; 100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടി റെനീഷയും സെറീനയും

0
183

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നത് സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മത്സരാര്‍ഥികളായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത് സെറീനയും റെനീഷയും അഞ്ചൂസും തമ്മിലുള്ള സൗഹൃദമാണ്.അഞ്ചൂസ് റോഷന്‍ പുറത്തായതിനുശേഷം റെനീഷയുടേയും സെറീനയുടേയും സൗഹൃദം ഷോയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു.

ഷോ അവസാനത്തിലേക്ക് അടുത്തപ്പോള്‍, സെറീനയുമായുള്ള സൗഹൃദത്തെ കുറിച്ച് റെനീഷയുടെ ചേട്ടന്‍ പറഞ്ഞ’ദുബൈ ചോക്ലേറ്റു’മായി ബന്ധപ്പെട്ട വാക്കുകളില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. ശേഷം സെറീന- റെനീഷ ബന്ധത്തില്‍ വിള്ളലും വീണിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് ശേഷം ആദ്യമായി സുഹൃത്തുക്കള്‍ കണ്ടുമുട്ടിയിരിക്കുകയാണ്. ‘അല്‍ ദുബൈ ചോക്ലേറ്റ് ഇവിടെ എന്റെ അരികിലുണ്ട്.100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു കൂടിക്കാഴ്ച’, എന്നാണ് സെറീനയ്ക്ക് ഒപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് റെനീഷ കുറിച്ചത്.

അതേസമയം, ദുബൈ ചോക്ലേറ്റ് പരാമര്‍ശത്തില്‍ വിശദീകരണവുമായി റെനീഷയുടെ ചേട്ടന്‍ രംഗത്തെത്തിയിരുന്നു. ‘പോയത് വണ്‍ ഡേ ആണെങ്കിലും ദുബൈ ചോക്ലേറ്റ് മാജിക് ഹിറ്റായി. പക്ഷേ എയറില്‍ പോയത് ഞാനായിരുന്നു. ഫസ്റ്റ് രണ്ട് ആഴ്ചയില്‍ വളരെ നല്ല പെര്‍ഫോമന്‍സ് ആയിരുന്നു റെനീഷയുടേത്. പക്ഷേ പിന്നീട് ആ ഗ്രാഫ് താഴോട്ട് വന്നു. അതിന് കാരണം ഫ്രണ്ട്ഷിപ്പിന്റെ സര്‍ക്കിളില്‍ വന്നത് കൊണ്ടാണ്. ഞാന്‍ അവിടെ ഫ്രണ്ട്ഷിപ്പ് സര്‍ക്കിളില്‍ പെടണ്ട എന്നാണ് ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ദുബായ് ചോക്ലേറ്റിന് ഇത്രയും ഹൈപ്പ് കിട്ടിയത്’, എന്നാണ് സഹോദരന്‍ പറഞ്ഞത്.

അതേസമയം, ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെക്ക് ശേഷം കൊച്ചിയിലെത്തിയ സെറീന ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.
”ഞാനും റെനീഷയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പറഞ്ഞ് ശരിയാക്കും .ബിഗ് ബോസ് വീടിനുള്ളില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗെയിമിന്റെ ഭാഗമായി മാത്രമാണ്.മറ്റൊരു തരത്തിലും ഞങ്ങള്‍ തമ്മില്‍ ദേഷ്യമില്ല.

നൂറ് ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് വീടിനുള്ളില്‍ ജീവിക്കുന്നത്.സ്വാഭാവികമായും മാനസിക സംഘര്‍ഷമുണ്ടാകും.അതുകൊണ്ടാണ് ഇത്തരത്തില്‍ ഇടക്കിടക്ക് പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നത്.റെനീഷയുടെ വിജയത്തില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്.അര്‍ഹിക്കുന്ന ആള്‍ക്ക് തന്നെയാണ് ബിഗ് ബോസ് ഒന്നാം സ്ഥാനം ലഭിച്ചത്. വളരെയധികം സന്തോഷമുണ്ട് അഖിലേട്ടന്റെ വിജയത്തിലെന്നും സെറീന പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസണ്‍ ഫൈവില്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നിന്നും സെറീന ആന്‍ഡ് ജോണ്‍സണിന്റെ പുറത്താകല്‍. അപ്രതീക്ഷിതമായാണ് സെറീന അവസാന എവിക്ഷനിലൂടെ പുറത്തായത്. ഇതിനുമുമ്പും ഭാഗ്യം കൊണ്ട് മാത്രമാണ് സെറീന എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ടത്. അന്ന് ബിഗ് ബോസ് ഹൗസില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നതുകൊണ്ട് മാത്രമാണ് സെറീനക്ക് ബിഗ് ബോസ് വീടിനുള്ളില്‍ തുടരാനായത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ തിരശ്ശീല ഉയര്‍ന്നത് പതിനെട്ട് മത്സരാര്‍ത്ഥികളുമായായിരുന്നു. ഇതില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ക്ക് സുപരിചിതര്‍ ആയിരുന്നില്ല. അക്കൂട്ടത്തില്‍ ഒരാളാണ് സെറീന ആന്‍ ജോണ്‍സണ്‍. മിസ് ക്വീന്‍ കേരള ടൈറ്റില്‍ വിന്നര്‍ എന്ന പേരോടെ ബിഗ് ബോസില്‍ എത്തിയ സെറീന വളരെ ലിമിറ്റഡ് സര്‍ക്കിളില്‍ മാത്രം അറിയപ്പെട്ടിരുന്ന ഒരാളാണ്. ദുബായില്‍ തന്റെ കരിയര്‍ ബില്‍ഡ് ചെയ്ത സെറീന ഷോയില്‍ എത്തിയതോടെ മലയാളികള്‍ക്ക് മുഴുന്‍ സുപരിചിതയായി മാറുകയാണ് ഉണ്ടായത്.

അഞ്ജൂസ് റോഷും റെനീഷയും സെറീനയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് സെറീന സ്‌ക്രീന്‍ സ്‌പേസില്‍ എത്തുന്നത്.ബിഗ് ബോസ് ഹൗസിലെ മൂവര്‍ സംഘം വലിയ സുഹൃത്തുക്കള്‍ ആണെങ്കിലും ഗെയിമില്‍ ഇവര്‍ സൗഹൃദങ്ങള്‍ നോക്കാറില്ല . സാഗര്‍ സെറീന പ്രണയം സംഭവിച്ചതോടെയാണ് സെറീനക്ക് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസും വേണ്ടത്ര പ്രാധാന്യവും ലഭിക്കാന്‍ തടുങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here