ഈ ശമ്പളത്തിന്റെ കാര്യം പറയുന്നത് ശുദ്ധമണ്ടത്തരമാണെന്ന് ആർ ജെ രഘു

0
48

ശമ്പളത്തിന്റെ കാര്യം പറയുന്നത് ശുദ്ധമണ്ടത്തരമാണെന്ന് ആർ ജെ രഘു.മൂവീ വേൾഡ് മീഡിയയുടെ പ്രത്യേക അഭിമുഖത്തിലാണ് ആർ ജെ രഘുവിന്റെ തുറന്ന് പറച്ചിൽ.ഞാൻ ഡയറക്ടറാണ്, ചാനൽ ചർച്ചയിൽ പങ്കെടുത്തിട്ടുള്ളയാളാണ്. എന്നേക്കാൾ പോപ്പുലറല്ലാത്തയാൾക്ക് കൂടുതൽ ശമ്പളം കൊടുത്തു. ശമ്പളത്തിന്റെ കാര്യം പുള്ളി എപ്പോഴാണ് അറിഞ്ഞത് പുറത്തിറങ്ങിയതിന് ശേഷം അത് എന്തുകൊണ്ടാണെന്ന് അഖിലിന് അറിയാമല്ലോയെന്നാണ് ആർ ജെ രഘു പറഞ്ഞത്.

ആർ ജെ രഘുവിന്റെ വാക്കുകളിലൂടെ….

പുള്ളി പറഞ്ഞത് ഇങ്ങനെയാണ് ഞാൻ ഡയറക്ടറാണ്, ചാനൽ ചർച്ചയിൽ പങ്കെടുത്തിട്ടുള്ളയാളാണ്. എന്നേക്കാൾ പോപ്പുലറല്ലാത്തയാൾക്ക് കൂടുതൽ ശമ്പളം കൊടുത്തു. ഒരു സീരിയൽ ആർടിസ്റ്റ് ബിഗ്‌ബോസിലെത്തുമ്പോൾ അയാളുടെ ദൈനംദിന ചിലവുകളുടെ രണ്ടിരട്ടി കൊടുക്കും. ഇവർക്കറിയാം സൈബർ ബുള്ളിയിംഗ് വരുമെന്ന്. ഓരോ ആൾക്കും ഓരോ റേറ്റുണ്ട് ഹൈദറിക്കാ. എനിക്ക് ബിഗ്‌ബോസിൽ വന്നപ്പോഴാണ് അഖിൽ മാരാറിനെ അറിയുന്നത്. ആർ ജെ രഘുവിനെ ഈ പബ്ലിക് അറിയുന്നത് ബിഗ്‌ബോസിലെത്തിയതിന് ശേഷമാണ്. 14 വർഷം ഒരു റേഡിയോ ബ്രാൻഡിൽ വർക്ക് ചെയ്തയാളാണ് എനിക്ക് പറയാം ഫുക്രുവിനും ആര്യയ്ക്കും എന്നേക്കാൾ ശമ്പളം കൂടുതലാണെന്ന്. ഇതിനെയാണ് അർദ്ധരാത്രിയ്ക്ക് കുടപിടിച്ചുവെന്ന് പറയുന്നത്.

നിങ്ങൾക്ക്് താൽപ്പര്യമില്ലാത്ത ഷോയിൽ പോയി വിന്നറായി. അവസരങ്ങൾ നിങ്ങളെ തേടിയെത്തി. അപ്പോൾ അഹങ്കാരം തലയ്ക്ക് പിടിച്ചു. വിവാദം ഉന്നയിക്കുന്നതിൽ മാത്രമേ അദ്ദേഹത്തിന്റെ ഒപ്പം നിൽക്കാൻ സാധിക്കൂ. പുള്ളി തന്നെ പുള്ളിയുടെ കൂടെ വർക്ക് ചെയ്യുന്നയാളോട് എന്ത് മോശമായിട്ടാണ്. റിനോഷ് പ്രതികരിച്ചപ്പോൾ നിന്റെ കൂടെയൊക്കെ ആര് ഡിന്നർ കഴിക്കാൻ വരുമെന്ന്. ഓരോരുത്തർക്കും മാന്യതയുണ്ട്. അദ്ദേഹം ഈ ശമ്പളത്തിന്റെ കാര്യം പറയുന്നത് ശുദ്ധമണ്ടത്തരമാണ്. ബിഗ്‌ബോസിൽ ശമ്പളം കുറവാണെങ്കിൽ പുറത്തിറങ്ങിയാൽ അതിന്റെയനുസരിച്ച് ശമ്പളം കൂട്ടീചോദിക്കാമല്ലോ?. ശമ്പളത്തിന്റെ കാര്യം പുള്ളി എപ്പോഴാണ് അറിഞ്ഞത് പുറത്തിറങ്ങിയതിന് ശേഷം.

എനിക്ക് ആരേയും പേടിയില്ല, എനിക്ക് ആരേയും പേടിയില്ലെന്ന് അഖിൽ മാരാർ ഇടയ്ക്കിടക്ക് പറയുന്നുണ്ട്. എന്നാൽ സത്യത്തിൽ അഖിൽ മാരാറിന് ഉഗ്രൻ ഭയമുണ്ട്. പുള്ളി ആരെയോ പേടിക്കുന്നുണ്ട്. സീസൺ 5 ൽ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, മറ്റ് സീസണുകളിൽ ആയിരിക്കാമെന്ന് പുള്ളി ഇടയ്ക്കിടക്ക് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

എന്റെ സീസണിലെ എല്ലാം സ്ത്രീകളോടും പോയിട്ട് എനിക്ക് ഇതേക്കുറിച്ച് ചോദിക്കാൻ സാധിക്കില്ല. എന്നാലും വ്യക്തിപരമായി ബന്ധമുള്ള ചില ആളുകളോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അഖിൽ മാരാറുടെ ഈ ഒരു ലൈവിന് ശേഷം എത്രയോ ആളുകൾ ‘നീ മറ്റേത് ചെയ്തിട്ടാണോ’ ബിഗ് ബോസിലേക്ക് പോയതെന്ന് ചോദിച്ചുകൊണ്ട് മെസേജ് അയക്കുകയാണ്. ഈ ഒരു അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. ഒരു ബിഗ് ബോസ് സീസൺ കഴിഞ്ഞ പുറത്തേക്ക് വരുമ്പോഴേക്കും ഒരു വ്യക്തിക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ആളുകൾക്കിടയിലേക്കാണ് ഇദ്ദേഹം ഇത്തരം കാര്യം ഇടുന്നത്. ഇതിന്റെ ആവശ്യം എന്താണെന്ന് എനിക്ക് അറിയില്ല. ഏഷ്യാനെറ്റുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീ മത്സരാർത്ഥിയാണെങ്കിൽ അവർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം എന്തായിരിക്കുമെന്നും രഘു പറയുന്നു.

സ്ത്രീകൾ ഉയരത്തിൽ എത്തുമ്പോൾ പല ആളുകളും പൊതുവെ ഉയർത്തുന്ന ആരോപണമാണ് ഇതൊക്കെ. ഈ ആരോപണത്തിൽ പുള്ളിക്ക് കൃത്യമായ ടാർഗറ്റ് ഉണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പക്ഷെ പുള്ളിക്ക് ഇടക്ക് വെച്ച് ആ ടാർഗറ്റിൽ ഒരു മയപ്പെടുത്തൽ വേണ്ടി വന്നു. ബിഗ് ബോസിൽ മത്സരിച്ച സ്ത്രീകൾ മാത്രമല്ല, അതിന് പുറത്തും പലരുണ്ട്. പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരും. ബിഗ് ബോസ് എന്ന ഷോ മലയാളത്തിൽ 6 സീസണായി. 150 മുതൽ 200 വരെ മത്സരാർത്ഥികൾ അതിൽ പങ്കെടുത്തു. അതിൽ ഒരു 60 ശതമാനം സ്ത്രീകളാണ്. ആകെ 100 സ്ത്രീകളെന്ന് വെച്ചോ. അവരെയല്ലേ ഇത് ബാധിക്കുന്നു. മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയത് താനാണെന്ന ഭാവത്തിലാണ് അഖിൽ മാരാർ സംസാരിക്കുന്നത്. ബിഗ് ബോസിന്റെ എല്ലാം പുള്ളിയാണെന്ന രീതിയിലാണ് പെരുമാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here