ഓസ്‌ട്രേലിയയിലെ തീവണ്ടി യാത്ര ആഘോഷമാക്കി സാനിയ ഇയ്യപ്പൻ; വീഡിയോ കാണാം

0
1285

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ ഇടയ്ക്കിടെ നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര പോകുന്ന ദൃശ്യങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത സാനിയ തന്റെ ഓസ്‌ട്രേലിയൻ യാത്രക്കിടെ എടുത്ത വീഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

ഓസ്ട്രേലിയയിലെ ചരിത്ര പ്രസിദ്ധമായ പഫിങ് ബില്ലി റെയിൽവേയിലൂടെ യാത്ര ചെയ്തതിന്റെ വീഡിയോയാണ് സാനിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓപ്പൺ കാര്യേജിൽ കാലുകൾ പുറത്തേക്കിട്ടുള്ള സാനിയയുടെ യാത്രയുടെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ വരുന്നവരാരും ഈ യാത്ര മിസ് ചെയ്യരുതെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ സാനിയ ചേർത്തിട്ടുണ്ട്. മാത്രമല്ല, എന്നെങ്കിലും ഇവിടെ വരാനായാൽ സൈഡ് കാര്യേജിലെ കാലുകൾ പുറത്തേക്കിട്ടുള്ള ഈ യാത്രാനുഭവം മിസ്സ് ചെയ്യരുതെന്നും സാനിയ വീഡിയോക്ക് താഴെ കുറിക്കുന്നു.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

നൂറിലേറെ വർഷം പഴക്കമുള്ള ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ട്രെയിൻ യാത്രകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ് പഫിങ് ബില്ലി റെയിൽവേ യാത്ര. തീവണ്ടി പ്രേമികളുടെ സ്വപ്നയാത്രകളിലൊന്നായ പഫിങ് ബില്ലി ചരിത്രപ്രസിദ്ധമായ മോൻബൾക്ക് ക്രീക്ക് ട്രസ്റ്റൽ പാലം കടന്ന് പന്നച്ചെടി കാടുകൾ നിറഞ്ഞവഴികളിലൂടെയാണ് നീങ്ങുന്നത്. അതിമനോഹരമായ പ്രകൃതി ആസ്വദിക്കാനായി തുറന്ന വശങ്ങളിൽ കാലുകൾ പുറത്തേക്കിട്ടാണ് സഞ്ചാരികൾ പൊതുവെ യാത്ര ചെയ്യാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here