ഞാന്‍ ജയിച്ചാല്‍ സംഘടനയ്‌ക്കൊപ്പം നിന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്ന് ഷാജോണ്‍

0
79

ടവേള ബാബുവിന്റെ മാറ്റം വിഷമമുളള കാര്യമാണെന്ന് കലാഭവന്‍ ഷാജോണ്‍. അമ്മയുടെ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് കലാഭവന്‍ ഷാജോണ്‍ അമ്മെയക്കുറിച്ചും ഇടവേളബാബുവിനെക്കുറിച്ചും സംസാരിച്ചത്.

വാക്കുകള്‍….

25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇടവേള ബാബു ചേട്ടന്‍ അടുത്ത കമ്മിറ്റി മുതല്‍ ഇല്ലെന്നുള്ള വിഷമമുണ്ട്. ഞാന്‍ ജയിച്ചുവന്നാല്‍ സംഘടനയ്‌ക്കൊപ്പം നിന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. സിദ്ധിഖാണെങ്കിലും കുക്കു പരമേശ്വരനാണെങ്കിലും ഉണ്ണി ശിവലപാലാണെങ്കിലും ഇവര്‍ക്കെല്ലാവര്‍ക്കും അമ്മയെ അറിയാവുന്നവരാണ്. അവര്‍ വന്നാല്‍ മാത്രമേ അവരുടെ പ്രവര്‍ത്തനശൈലി അറിയാന്‍ സാധിക്കൂ.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു. പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.

2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

കാലങ്ങളായി മലയാളത്തിന്റെ താര സംഘടനയായ അമ്മയെ മുന്നില്‍ നിന്നും നയിക്കുന്ന സാരഥിയാണ് ഇടവേള ബാബു. സിനിമകള്‍ ചെയ്യുന്നത് വിരളമാണെങ്കിലും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെയുണ്ടായിരുന്നു ഇടവേള ബാബു. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറായാണ് ഇടവേള ബാബുവിനെ സിനിമാലോകം വിശേഷിപ്പിക്കുന്നത്. സംഘടനയ്ക്ക് വേണ്ടി ബാബു നടത്തുന്ന പ്രവര്‍ത്തനങ്ങളെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. അഭിനയത്തേക്കാളും അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നല്‍കുമായിരുന്നു. വര്‍ഷങ്ങളായി അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി ഇടവേള ബാബു നിന്നിരുന്നു.

അഭിനയത്തില്‍ സജീവമായി നില്‍ക്കാത്തതിനെ കുറിച്ചും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. അഭിനയത്തില്‍ എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യത്തിലൊക്കെ കൃത്യമായ ധാരണയുണ്ടെന്നും 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചതായും ഒരു ടെന്‍ഷനുമില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. താരങ്ങളുടെ സ്റ്റേജ് ഷോകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരേയും ഏകോപിപ്പിച്ച് ഷോ ഗംഭീരമാക്കാറുള്ളത് ഇടവേള ബാബു അടക്കമുള്ളവര്‍ നേതൃത്വം കൊടുക്കുന്ന സംഘമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here