മോഹന്‍ലാലും മമ്മൂക്കയും പൃഥ്വിരാജും എന്ത് മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുന്നത്, യുവനടന്മാര്‍ക്ക് തലക്കനം: ഷിബു.ജി.സുശീലന്‍

0
1360

നടന്‍ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും എതിരായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡ്യൂസറുമായ ഷിബു.ജി.സുശീലന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ എക്സ്‌ക്ലൂസീവ് ഇന്റര്‍വ്യൂവിലാണ് ഷിബു ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. പുതുതായി വരുന്ന നടന്മാര്‍ക്ക് ചെറുപ്രായത്തില്‍ കൂടുതല്‍ പണം വന്നു ചേരുമ്പോള്‍ ഉണ്ടാകുന്ന തലക്കനം ആണെന്ന് പറഞ്ഞ ഷിബു മലയാള ചലച്ചിത്ര മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ എന്ത് മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുന്നതെന്നും പറഞ്ഞു.

മോഹന്‍ലാലും മമ്മൂക്കയും പൃഥ്വിരാജും എന്ത് മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുത്. മുന്‍പ് നിരവധി പടങ്ങള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുള്ളതാണ്. മുന്‍പ് പൃഥ്വിരാജിനെ ഒക്കെ വെച്ച് പടം ചെയ്തിട്ട് എന്തു മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുന്നത്. അങ്ങനെ മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയുമൊക്കെയുള്ള നടന്മാര്‍ നില്‍ക്കുമ്പോള്‍, പുതുതായി വരുന്ന നടന്മാര്‍ ഇങ്ങനെ എന്തിനാണ് കാണിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തതെന്നും ഷിബു.ജി.സുശീലന്‍ പറഞ്ഞു.

ഷിബു .ജി.സുശീലന്‍ മൂവി വേള്‍ഡ് മീഡിയയോട് വെളിപ്പെടുത്തിയത്..

നമ്മള്‍ പണം കൊടുത്ത് അവരെ വിളിച്ചിട്ട് മാന്യമായ ഒരു പെരുമാറ്റവും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അത് എന്റെ ഫേസ്ബുക്കില്‍ വളരെ വ്യക്തമായി കുറിച്ചത്. ഞാനൊരു പ്രൊഡ്യൂസര്‍ കൂടിയാണ്. മുന്‍പ് നിരവധി പടങ്ങള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുള്ളതാണ്. മുന്‍പ് പൃഥ്വിരാജിനെ ഒക്കെ വെച്ച് പടം ചെയ്തിട്ട് എന്തു മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുന്നത്. അങ്ങനെ മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയുമൊക്കെയുള്ള നടന്മാര്‍ നില്‍ക്കുമ്പോള്‍, പുതുതായി വരുന്ന നടന്മാര്‍ ഇങ്ങനെ എന്തിനാണ് കാണിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.

ഒന്നെങ്കില്‍ ഈ ചെറുപ്രായത്തില്‍ കൂടുതല്‍ പണം വന്നു ചേരുമ്പോള്‍ ഉണ്ടാകുന്ന തലക്കനം ആയിരിക്കാം. എനിക്ക് എന്തുമാകാം എന്നുള്ള രീതിയാണ്. എന്തിനാണ് പ്രൊഡ്യൂസര്‍മാര്‍ ഇവരുടെ അടുത്തേക്ക് പോകുന്നത്. ആരും ഇവരുടെ അടുത്തേക്ക് പോകരുത്. നമ്മള്‍ എന്തിനാണ് അവരെ വിളിച്ചുകൊണ്ടു വന്നിട്ട് തലവേദന ഉണ്ടാക്കുന്നത്. കോടികളുടെ മാര്‍ക്കറ്റ് ഒന്നുമില്ല. പിന്നെ എന്തിനാണ് നമ്മള്‍ ഈ കടിക്കുന്ന പട്ടിയെ വാങ്ങിക്കണം ഷിബു.ജി.സുശീലന്‍ പറയുന്നു. ആദ്യം നമ്മള്‍ തീരുമാനിക്കേണ്ടത് ഇവരുടെ അടുത്തേക്ക് പോകരുതെന്നാണ്. അവര്‍ വിശ്രമിക്കട്ടെ. അവര്‍ ഉറങ്ങട്ടെ. നമ്മള്‍ എന്തിനാണ് അവരെ ശല്യപ്പെടുത്താന്‍ പോകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here