മകള്‍ മാള്‍ട്ടി മേരിയുടെ ക്യൂട്ട് ചിത്രം പങ്കുവച്ച് ഗായകന്‍ നിക് ജൊനാസ്

0
218

നിരവധി ആരാധകരുള്ള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. 2022 ജനുവരിയിലാണ് ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു മാലാഖ കുഞ്ഞ് എത്തിയത്.ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. മകള്‍ മാള്‍ട്ടി മേരിയുടെ ക്യൂട്ട് ചിത്രം പങ്കുവച്ച് ഗായകന്‍ നിക് ജൊനാസ്. മകളെ മടിയില്‍ വച്ചിരിക്കുന്ന ചിത്രമാണ് നിക് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരികകന്നത്

മാള്‍ട്ടി ക്യാമറയിലേക്കു നോക്കിയിരിക്കുകയാണെന്നു ചിത്രത്തില്‍ നിന്നു വ്യക്തമാകും. വളരെ ചുരുക്കമായി മാത്രമേ നിക്കും പ്രിയങ്ക ചോപ്രയും മകളുടെ മുഖം വെളിപ്പെടുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളു. മാള്‍ട്ടി മേരിയുടെ ക്യൂട്ട് ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ മനം കവര്‍ന്നു. നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. മകളെ കാണിച്ചതിന് നിക്കിനോട് ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്. മകള്‍ക്ക് അച്ഛന്റെ ഛായ ആണെന്ന് ആരാധകര്‍ കുറിക്കുന്നു. പ്രിയങ്ക ചോപ്ര എവിടെയെന്നും ചിലര്‍ അന്വേഷിച്ചു.

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്. ‘മാള്‍ട്ടി’ എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അര്‍ഥം.

കടലിലെ നക്ഷത്രം എന്നര്‍ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കല്‍ അര്‍ഥവുമുണ്ട് പേരിന്. അതേസമയം, പ്രിയങ്ക ചോപ്രയും മകള്‍ മാല്‍ട്ടിമേരി ചോപ്ര ജൊനാസും ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് നിക് ജൊനാസ്. പ്രിയങ്കയെ വിവാഹം കഴിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രിയങ്കയ്ക്കൊപ്പം രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും നിക് പറഞ്ഞു.

‘എന്റെ സുന്ദരിയായ ഭാര്യയായ നീ വളരെ ശാന്തയാണ്. കൊടുങ്കാറ്റ് വീശുമ്പോഴും പാറ പോലെ ഉറച്ചുനില്‍ക്കുന്നു. നിന്നെ വിവാഹം കഴിക്കാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതുതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. നിനക്കൊപ്പം രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷം’-നിക് പ്രസംഗത്തില്‍ പറഞ്ഞു.

ഈ പരിപാടിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തിയത്. നിരവധി പേര്‍ ഈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതുവരെ ചിത്രങ്ങളിലെല്ലാം ഇരുവരും മകളുടെ മുഖം മറച്ചുവച്ചിരുന്നു. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് ഇവര്‍ മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം അടുത്തിടെ ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ മാള്‍ട്ടിയെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. ‘അവള്‍ ജനിക്കുമ്പോള്‍ താനും നിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവള്‍. തന്റെ കൈയ്യിന്റെ അത്രേ അവള്‍ ഉണ്ടായിരുന്നോളൂ’- മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here