ഇങ്ങനെയൊരു സിനിമ ആലോചനയില്‍ ഉണ്ടായിരുന്നില്ല ; രാജേഷ് മാധവന്‍

0
52

ങ്ങനെയൊരു സിനിമ ആലോചനയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജേഷ് മാധവന്‍. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ പ്രോമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

രാജേഷ് മാധവന്റെ വാക്കുകള്‍….

ഞാന്‍ രതീഷ് ചേട്ടന്റെ എല്ലാ പടത്തിലും അഭിനയിക്കുന്നുണ്ട്, വര്‍ക്ക് ചെയ്യുന്നുണ്ട്, ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയിലെ ഞാന്‍ എന്തായിരിക്കുമെന്നാണ് ആലോചിക്കുന്നത്. ഈ സിനിമ ആലോചനയില്‍ ഉണ്ടായിരുന്നില്ല. വേറെ സിനിമകളുടെ കഥകള്‍ കേട്ടീരുന്നു. ആ സിനിമകളില്‍ എന്തെങ്കിലും വേഷമുണ്ടോയെന്ന് തപ്പി നടക്കുകയായിരുന്നു ഞാന്‍. അതിന്റെയിടയിലാണ് ഇങ്ങനയൊരു വേഷം വന്നത്. രതീഷ് ചേട്ടന് ഞങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഓക്കെയായിരുക്കും ഒരേ നാട്ടുകാര്‍ സംസാരഭാഷ. രതീഷ് ചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമാണ്.

രതീഷേട്ടന്റെ സ്ഥമാണ് കണ്ണൂര്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെടുന്ന രതീഷേട്ടന്റെ മഹാദേവ ഗ്രാമമാണ് രതീഷേട്ടന്റെ സ്ഥലം. ആ നാട്ടുകാരും രതീഷേട്ടന്‍ അനുഭവിച്ച പഴയ ഭൂതകാലവും സിനിമയിലുണ്ട്. ഇതൊരു ചെറിയ പ്രണയ കഥ മാത്രമല്ല , ഒരു ഗ്രാമത്തിന്റെ കൂടി കഥയാണ്. ആ സ്‌പേസില്‍ നടക്കുന്ന രണ്ട് പേരുടെ പ്രണയമാണ്. ഈ സിനിമയില്‍ കാണിക്കുന്നത്.

അതേസമയം,രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തില്‍ സുരേശനും സുമലതയുമായി എത്തുന്നത്. ചിത്രം മെയ് പതിനാറിന് ആണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.തമാശയും ആകാംഷയും എല്ലാം നിറഞ്ഞ ഒരു ട്രെയിലര്‍ തന്നെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രണയകഥ വളരെ ആകാഷ ഉണ്ടാക്കുന്ന തരത്തിലാണ് അവകരിപ്പിച്ചിട്ടുള്ളത്. മുന്‍ജന്മത്തിലോ മറ്റോ നടന്നപോലെ ഇപ്പോള്‍ ആവര്‍ത്തിക്കുന്ന പോലെയും ആ പ്രണയകഥയെ നമ്മുക്ക് തോന്നാം.

 

View this post on Instagram

 

A post shared by Rajesh Madhavan (@rajeshmadhavan)


കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ട്രെയിലറില്‍ ഒരു ഗന്ധര്‍വ്വന്റെ റഫറന്‍സില്‍ എത്തുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍തന്നെ സംവിധാനം ചെയ്ത ചിത്രമായിരുന്നു ന്നാ താന്‍ കേസ് കൊട്. ആ ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേശേട്ടന്റെയും സുമലതയുടെയും പ്രണയകഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. എന്തായാലും പ്രേക്ഷകര്‍ക്ക് എന്റര്‍ടൈന്‍മെന്റിനുള്ള വക സിനിമയിലുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഡോണ്‍ വിന്‍സെന്റ് ഗാനം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക്കാണ് . പയ്യന്നൂരും പരിസരങ്ങളിലുമായി നൂറു ദിവസത്തിന് മുകളില്‍ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മുന്‍പ് പുറത്തിറങ്ങിയ ഗാനത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതും ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാഷ കൂട്ടുന്നുണ്ട്.

 

View this post on Instagram

 

A post shared by Rajesh Madhavan (@rajeshmadhavan)

ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മാതാക്കളായെത്തുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയി മനു ടോമി, രാഹുല്‍ നായര്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സബിന്‍ ഊരാളുക്കണ്ടിയാണ്.

പ്രൊഡക്ഷന്‍ ഡിസൈനറായി കെ.കെ. മുരളീധരന്‍, എഡിറ്ററായി ആകാശ് തോമസ്, മ്യൂസിക് ചെയ്യുന്നത് ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് ഡയറക്ടറായി സുധീഷ് ഗോപിനാഥ്, ആര്‍ട് ഡയറക്ഷന്‍ ചെയ്യുന്നത് ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി. സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈനും ഒരുക്കിയത് അനില്‍ രാധാകൃഷ്ണന്‍, സൗണ്ട് മിക്സിങ് ചെയ്തത് സിനോയ് ജോസഫ്, ലിറിക്സ് തയ്യാറാക്കിയത് വൈശാഖ് സുഗുണന്‍, കോസ്റ്റ്യൂം ഡിസൈനറായെത്തിയത് സുജിത്ത് സുധാകരന്‍, മേക്കപ്പ് ചെയ്തത് ലിബിന്‍ മോഹനന്‍, സ്റ്റണ്ട്സ് സംവിധാനം ചെയ്തത് മാഫിയ ശശി എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here