‘നടന്ന സംഭവ’ത്തിനിടയില്‍ നടന്നൊരു സംഭവം, സഹതാരങ്ങള്‍ക്ക് പണി കൊടുത്ത് സുരാജ് വെഞ്ഞാറമ്മൂട്

0
219

ജൂണ്‍ 21-ന് തിയേറ്ററുകളിലെത്തുന്ന ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് ചിത്രമാണ് ‘നടന്ന സംഭവം’. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.രാത്രി വൈകിയും ചിത്രീകരണം നടന്ന ഒരു ദിവസം സുരാജ് വെഞ്ഞാറമ്മൂട് സഹതാരങ്ങള്‍ക്ക് ഒരു ചെറിയ പണി കൊടുത്തിരിക്കുകയാണ്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. നാക്കുളുക്കാതെ സുരാജ് പറഞ്ഞ ഒരു വാചകം മറ്റുള്ളവരോട് പറയാനാണ് അദേഹം ആവശ്യപ്പെട്ടത്. ആദ്യ ശ്രമത്തില്‍ ബിജു മേനോനും സഹതാരങ്ങളായ ലിജോ മോളും സുധി കോപ്പയും സംവിധായകന്‍ വിഷ്ണു നാരായണും നിര്‍മ്മാതാവ് അനൂപ് കണ്ണനുമൊക്കെ ഈ മത്സരത്തില്‍ പരാജയപ്പെട്ടു. അവസാന ശ്രമത്തില്‍ ലിജോ മോള്‍ വിജയിക്കുകയും ചെയ്തു.

ഒരു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍, രേണു എ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്.

ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവര്‍ക്ക് പുറമേ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫണ്‍ ഫാമിലി ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം വിഷ്ണു നാരായണനാണ് സംവിധാനം ചെയ്യുന്നത്.ഒരു മെക്‌സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം. മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് ചിത്രം പുറത്തെത്തുക.

 

View this post on Instagram

 

A post shared by Biju Menon (@bijumenonofficial)

സംഗീതം അങ്കിത് മേനോന്‍, ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സുനില്‍ ജോസ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗഡ് സിസൈനര്‍- ശ്രീജിത്ത് ശ്രീനിവാസന്‍, മിക്‌സിംഗ്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാര്‍, സ്റ്റില്‍- രാഹുല്‍ എം സത്യന്‍, കളറിസ്റ്റ്- രമേഷ് അയ്യര്‍, വിസ്ത ഒബ്‌സ്‌ക്യൂറ, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, വിഎഫ്എക്‌സ്- ടീം മീഡിയ, ഡിസൈന്‍- യെല്ലോ ടൂത്ത്, പിആര്‍& മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റില്‍- സീറോ ഉണ്ണി


അതേസമയം സുരാജിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഗര്‍ര്‍.കുഞ്ചാക്കോ ബോബന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രം” സംവിധാനം ചെയ്യുന്നത് ജയ് കെ ആണ്.മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നര്‍മ്മ രൂപത്തില്‍ എത്തുന്ന ‘ഗര്‍ര്‍ര്‍’ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തുക. ജയ് കെ ആണ് ‘ഗര്‍ര്‍ര്‍’ സംവിധാനം ചെയ്യുന്നത്. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here