തലവന്‍ ടീം വീണ്ടും: ആസിഫ് അലി ഫര്‍ഹാന്‍ ടീമിന്റെ ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രം ഒരുങ്ങുന്നു

0
152

സിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് തലവന്‍. ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രം വളരെയധികം ശ്രദ്ധ നേടിയ ചിത്രമാണ്. തലവന്‍ എന്ന ചിത്രത്തില്‍ ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫര്‍ഹാന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് ആസിഫ് അലിയാണ്. റിയല്‍ ലൈഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, നിസാര്‍ ബാബു, പടയോട്ടം എന്ന ബിജു മേനോന്‍ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനു ശേഷം ഈ വര്‍ഷം നവംബര്‍ അവസാനവാരം ചിത്രീകരണം തുടങ്ങും.


ഡാര്‍ക്ക് ഹ്യുമര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജഗദീഷ്, ചന്ദു സലിം കുമാര്‍, കോട്ടയം നസീര്‍, സജിന്‍ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പീസ് എന്ന ജോജു ജോര്‍ജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.

നിലവില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. ‘അഡിയോസ് അമിഗോയാണ് ഇനി തീയേറ്ററിലെത്താനുള്ള സിനിമ. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘അഡിയോസ് അമിഗോ’. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തും. ഓഗസ്റ്റ് രണ്ടായിരുന്നു ആദ്യം നിശ്ചയിച്ച റിലീസ് തിയതി. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു നഹാസ് നാസര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലായിരുന്നു ആരംഭിച്ചത്.

ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിര്‍ – നിഷാദ് യൂസഫ്, സംഗീതം – ജെയ്ക്‌സ് ബിജോയ്, ഗോപി സുന്ദര്‍, ഗാനരചന – വിനായക് ശശികുമാര്‍, മേക്കപ്പ് – റൊണക്സ് സേവ്യര്‍, കോസ്റ്റ്യും- മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധാര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം – ആഷിഖ് എസ്, സൗണ്ട് മിക്‌സിങ് – വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫര്‍ – പ്രമേഷ്ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ദിനില്‍ ബാബു, അസ്സോസിയേറ്റ് ഡയറക്ടേര്‍സ് – ഓര്‍സ്റ്റിന്‍ ഡാന്‍, രഞ്ജിത് രവി, പ്രമോ സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രാഫി – രാജേഷ് നടരാജന്‍, പോസ്റ്റേഴ്സ് – ഓള്‍ഡ്‌മോങ്ക്സ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here