‘മന്ദാകിനി’യിലെ പുതിയ ഗാനം നാളെ പുറത്തിറങ്ങും

0
56

ല്‍ത്താഫ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന സിനിമ മന്ദാകിനിയിലെ പുതിയ ഗാനം നാളെ പുറത്തിറങ്ങും. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉള്‍പ്പെടെയുള്ള സിനിമകളില്‍ പാട്ടുകള്‍ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്സീ ചെയ്യുന്ന വട്ടേപ്പമാണ് നാളെ പുറത്തിറങ്ങുന്നത്.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും സംവിധായകനായ വിനോദ് ലീല തന്നെയാണ്. ബിബിന്‍ അശോക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികള്‍ എഴുതിയത് വൈശാഖ് സുഗുണനാണ്.ആവേശം സിനിമയില്‍ ഡബ്‌സി പാടിയ ഇല്യൂമിനാണ്ടി എന്ന ഹിറ്റ് പാട്ടിനു ശേഷമാണ് മന്ദാകിനിയിലെ വട്ടേപ്പം ഇറങ്ങുന്നത്.

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മന്ദാകിനി’. മെയ് 24നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം ഫാര്‍സ് ഫിലിം സ്വന്തമാക്കി സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം. ഭാസ്‌കര്‍ നിര്‍വഹിക്കുന്നു. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ കോമഡി എന്റര്‍ടെയ്നര്‍ ചിത്രത്തിന്റെ കഥ ഷിജു എം. ഭാസ്‌കര്‍, ശാലു എന്നിവരുടെതാണ്. സംവിധായകന്‍ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

 

View this post on Instagram

 

A post shared by Althaf Salim (@althaf.c.salim)


ആരോമല്‍ എന്ന കഥാപാത്രമായ് അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്. ഗണപതി ,ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല എസ്. നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

അനാര്‍ക്കലി മരിക്കാര്‍ അല്‍ത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. കല്ല്യാണവേഷത്തിലിരിക്കുന്ന അനാര്‍ക്കലിയെയും അല്‍ത്താഫിനെയും പോസ്റ്ററില്‍ പ്രതൃക്ഷപ്പെട്ടത്. കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്നുള്ള സൂചനകള്‍.


എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ബിനു നായര്‍, ചിത്രസംയോജനം- ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രന്‍, മേക്കപ്പ്- മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍- സൗമ്യത വര്‍മ്മ, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍- ആന്റണി തോമസ്, മനോജ് സ്റ്റില്‍സ്- ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍- ഓള്‍ഡ് മങ്ക്സ്, മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here