സിജു വില്‍സന്റെ ‘പുഷ്പകവിമാനം’ന്റെ ടീസര്‍ പുറത്ത്

0
176

സിജു വില്‍സന്‍, നമൃത (വേല ഫെയിം) ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, എം. പത്മകുമാര്‍, അമല്‍ നീരദ്, ദിലീഷ് പോത്തന്‍, ജൂഡ് ആന്തണി ജോസഫ്, വിപിന്‍ ദാസ്, അല്‍ത്താഫ് സലിം, ഷാഹി കബീര്‍, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ് തുടങ്ങിയവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

‘എ മിനിട്ട് ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് ‘എന്ന ടാഗ് ലൈന്‍ ഹൈലൈറ്റ് ചെയ്ത്, പ്രണയം, സൗഹൃദം, അതിജീവനം എന്നിവക്ക് മുന്‍ഗണ നല്‍കി ആക്ഷന്‍ മൂഡിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സമയത്തിന് ജീവിതത്തിലുള്ള പ്രധാന്യത്തെയാണ് ടീസറില്‍ വെളിപ്പെടുത്തുന്നത്. രാജ് കുമാര്‍ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ആരിഫാ പ്രൊഡക്ഷന്‍സ്.

സന്ധീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം നഗര ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റേയും അതിജീവനത്തിന്റേയും കഥ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിവിന്‍ പോളിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ചെയ്തത്. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹന്‍ സീനുലാല്‍, ഷൈജു അടിമാലി, ജയകൃഷ്ണന്‍, ഹരിത്, വിശിഷ്ട്(മിന്നല്‍ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും സ്‌ട്രേഞ്ചര്‍ന്റെ വേഷത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സിനിമയില്‍ പാര്‍ക്കൗര്‍ സ്റ്റണ്ടിന്റെ റിഹേഴ്‌സല്‍ വീഡിയോ വൈറലായിരുന്നു.

ഛായാഗ്രഹണം: രവി ചന്ദ്രന്‍, ചിത്രസംയോജനം: അഖിലേഷ് മോഹന്‍, സംഗീതം: രാഹുല്‍ രാജ്, കലാസംവിധാനം: അജയ് മങ്ങാട്, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ മാനേജര്‍: നജീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, പിആര്‍ഒ: ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here