ഒരു പാട് അവസരങ്ങളുണ്ട്, നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ നമുക്ക് മുന്‍പോട്ട് പോകാമെന്ന് സിജു വിത്സന്‍

0
221

രു പാട് അവസരങ്ങളുണ്ട്, നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ നമുക്ക് മുന്‍പോട്ട് പോകാമെന്ന് സിജു വിത്സന്‍. പഞ്ചവത്സര പദ്ധതിയുടെ പ്രോമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

സിജുവിന്റെ വാക്കുകള്‍…

കൂടെ നിന്ന് ആരും മന: പൂര്‍വ്വം ചതിച്ചിട്ടില്ല. അവരുടെ സാഹചര്യം കൊണ്ടാവാം. ഒരു പക്ഷേ സിനിമയില്‍ കാസ്റ്റ് ചെയ്തു കൊണ്ടാവാം. നമ്മളെ കാണുന്നതിന് മുന്‍പാകാം. എന്നെ കാസ്റ്റ് ചെയ്ത് സമയത്ത് എനിക്കൊരു ബിസിനസ് വാല്യുയില്ല. ഇത്ര ബഡ്ജറ്റ് വേണ്ടിവരും. ഇങ്ങനയൊരു കാസ്റ്റ് ഓക്കെയാണെന്ന് പറയേണ്ടി വരുമ്പോള്‍ അവര്‍ ചിലപ്പോള്‍ ഒരു സിനിമ ചെയ്യാനായിട്ട് വരുമ്പോള്‍ അവരുടെ എല്ലാം പരിപാടികളും മാറ്റിവെച്ചിട്ട് ഒരു സിനിമയെ ഉററുനോക്കിയിട്ടായിരിക്കും അവര്‍ വരുന്നത്. ഞാന്‍ അവരെ പിടിച്ചു നിര്‍ത്തിയിട്ട് ഡേയ് എന്നെ വെച്ച് സിനിമ ചെയ്യടോയെന്ന് പറയാന്‍ പറ്റില്ലല്ലോ?. അവര്‍ ഒരു സിനിമ ചെയ്ത് വിജയിക്കുമ്പോള്‍ നമ്മള്‍ തമ്മില്‍ ഒരു റിലേഷന്‍ഷിപ്പുണ്ടായിരിക്കും.പിന്നെ വിജയിക്കുമ്പോള്‍ ഒരു സിനിമ ചെയ്യുമായിരിക്കും. അയാലുടെ സാഹചര്യം കൊണ്ടായിരിക്കും അയാള്‍ അങ്ങനെ ചെയ്യുന്നത്. അതിനെ നമ്മള്‍ ഒരിക്കലും ചതിയായിട്ടായിരിക്കില്ല കാണേണ്ട ആവശ്യമില്ല. അങ്ങനെ ഒരുപാട് വട്ടം വന്നിട്ടുണ്ട്. മാറിപോയിട്ടുണ്ട്, അത് ചിലപ്പോള്‍ ഞാന്‍ ചെയ്യേണ്ട കഥാപാത്രമല്ല. വേറെ കഥാപാത്രങ്ങള്‍ വരും. ഒരു പാട് കഥാപാത്രങ്ങളുണ്ട്, ഒരുപാട് ഫിലിം മേക്കേഴ്‌സുണ്ടാകുന്നുണ്ട്. ഒരു പാട് അവസരങ്ങളുണ്ട്. കലാകാരന്മാര്‍ വരുന്നുണ്ട്, പുതിയ ആള്‍ക്കാര്‍ വരുന്നുണ്ട്. ഒരു പാട് അവസരങ്ങളുണ്ട്, നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ നമുക്ക് മുന്‍പോട്ട് പോകും. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരും.

സിജു വില്‍സണ്‍ നായകനായി എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. ഒരു നാടും, അവിടത്തെ ആളുകളെ ആകാംഷയിലാക്കുന്ന കലമ്പാസുരന്‍ എന്ന അദൃശ്യ ശക്തിയും, അന്നാട്ടില്‍ നടക്കുന്ന ചില അവിചാരിത സംഭവങ്ങളുമാണ് സിനിമ പറയുന്നത്. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ.മേനോന്‍ ആണ് നായികയായി എത്തുന്നത്. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ഒരു ചിത്രമാണിത്. പി.ജി.പ്രേംലാല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സജീവ് പാഴൂര്‍ ആണ്. വയനാട്, ഗുണ്ടല്‍പ്പേട്ട്, ഡല്‍ഹി എന്നീ സ്ഥലങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രം ഏപ്രില്‍ 26ന് ആണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. പി.പി. കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നത്.

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആല്‍ബി, എഡിറ്റര്‍ ആയെത്തുന്നത് കിരണ്‍ ദാസ്, ലിറിക്‌സ് തയ്യാറാക്കിയിരിക്കുന്നത് റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ്. ആര്‍ട്ട് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ത്യാഗു തവനൂര്‍, മേക്കപ്പ് ചെയ്തിരിക്കുന്നത് രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് മാഫിയാ ശശി, വസ്ത്രാലങ്കാരം ചെയ്തത് വീണാ സ്യമന്തക് എന്നിവരാണ്.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയെത്തിയത് ജിനു പി.കെ, സൗണ്ട് ഡിസൈന്‍ ചെയ്തത് ജിതിന്‍ ജോസഫ്, സൗണ്ട് മിക്സ് ചെയ്തത് സിനോയ് ജോസഫ്, വി എഫ് എക്സ് ചെയ്തിരിക്കുന്നത് അമല്‍, ഷിമോന്‍. എന്‍ എന്നിവരും. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയെത്തിയത് എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടറായി രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ആയി ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് എടുത്തത് ജസ്റ്റിന്‍ ജെയിംസ്, എന്നിവരൊക്കെയാണ് ചിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here