സ്‌ക്രിപ്റ്റ് കേട്ടപ്പോൾ അച്ഛൻ പറഞ്ഞത് ഇതാണ്: വിനീത് ശ്രീനിവാസൻ

0
166

സ്‌ക്രിപ്റ്റ് കേട്ടപ്പോൾ അച്ഛൻ പറഞ്ഞത് ഇതാണെന്ന് വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രോമോഷന്റെ ഭാഗമായി മൂവീ വേൾഡ് മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സ്‌ക്രിപ്റ്റായതിന് ശേഷം, ആദ്യംതന്നെ അച്ഛന്റെയടുത്ത് പറഞ്ഞു. ഫസ്റ്റ് ഹാഫ് കേട്ടപ്പോൾത്തന്നെ അച്ഛന് ഇഷ്ടമായെന്നും താരം പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ വാക്കുകൾ….

സ്‌ക്രിപ്റ്റായതിന് ശേഷം ആദ്യംതന്നെ അച്ഛന്റെയടുത്ത് പറഞ്ഞു. ഫസ്റ്റ് ഹാഫ് കേട്ടപ്പോൾത്തന്നെ അച്ഛന് ഇഷ്ടമായി. ഇമോഷനുമുണ്ട്, കോമഡിയുമുണ്ട്. കൊള്ളാം. റഫറൻസൊന്നും പറഞ്ഞില്ല. എടുത്ത റഫറൻസെന്തൊക്കെയാണെന്ന് അച്ഛനോട് പറഞ്ഞു. നമ്മൾ കേട്ട കഥകൾ തന്നെയായിരുന്നു നമ്മുടെ റഫറൻസ്. അച്ഛനെഴുതിയിട്ടുള്ള ചില സിനിമകൾ റഫറൻസിനെടുത്തിട്ടുണ്ട്. ഈ സിനിമകളൊക്കെ ഇൻസ്പിരേഷനുണ്ടെന്ന് പറഞ്ഞു. അപ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞത്, നീ പറഞ്ഞിട്ടില്ലെങ്കിൽ എനിക്ക് അത് മനസിലാകില്ലല്ലോയെന്നാണ് പറഞ്ഞത്.

അതേസമയം, പ്രിയൻ അങ്കിളിന് തിരക്കഥ മുഴുവനും വായിച്ചു കേൾപ്പിച്ചു. പ്രിയന് അങ്കിളിന് ഫുൾ സ്‌ക്രിപ്റ്റ് അറിയാം.കാരണം സ്വാമീസ് ലോഡജിൽ പ്രിയനങ്കിൾ താമസിച്ചിട്ടുണ്ട്. പ്രിയനങ്കിളും സുരേഷ് അങ്കിളും ഒമ്പതാം നമ്പർ മുറിയിൽ താമസിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. പ്രിയനങ്കിളിന് ഞാനാണ് വായിച്ചു കൊടുത്തത്. ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച നറേഷൻ അതായിരുന്നു, പ്രിയനങ്കിളിന്റെ അടുത്ത് പറഞ്ഞത്. ഓരോ ചെറിയ കാര്യങ്ങൾ വരുമ്പോഴും പ്രിയനങ്കിൾ ചിരിക്കും.

എടാ നീ ഇതു കൂടെ ചേർക്കാൻ പറയും. അതുകൊണ്ട് നല്ല രീതിയിൽ ആസ്വദിച്ച് പറയാൻ പറ്റിയിട്ടുണ്ട്. സ്റ്റുഡിയോയിലെ കാര്യം പറഞ്ഞപ്പോൾ പണ്ട് സ്റ്റുഡിയോയിൽ നടന്ന ഒരു കാര്യം പറഞ്ഞു. പണ്ട് നടന്ന കഥ അതുപോലെ പറഞ്ഞു. പറഞ്ഞു കഴിഞ്ഞ ഉടനെ ഞാൻ പ്രിയനങ്കിളിനോട് പറഞ്ഞു. അങ്കിളേ എനിക്ക് ഇത് എനിക്ക് ഉപകാരപ്പെടും. നീ ചേർത്തോടാ എന്ന് പറഞ്ഞു. അങ്ങനെ അത് ഞാൻ ചേർത്തിട്ടുണ്ട്.

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്’വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത് മോഹൻലാൽ ആണ് .രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പേര് എഴുതി കാണിച്ചാണ് പരിചയപ്പെടുത്തിയത്.

പ്രണവിന്റെ അഭിനയം എവിടെയൊക്കെയോ പഴയ ലാലേട്ടൻ ആയി തോന്നുന്നു, വീനിത് ശ്രീനിവാസൻ തകർക്കുമെന്നുള്ള ഡയലോഗാണ് കമന്റുകളിൽ നിറയുന്നത്. ക്യാമിയോ റോളിലാണ് നിവിൻപോളിയെത്തുന്നു എന്നുള്ള സൂചനയും ചിത്രത്തിൽ കാണുന്നുണ്ട്.ഒപ്പം ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ 11ന് ആകും സിനിമ തിയറ്ററിൽ എത്തുക.സൂപ്പർഹിറ്റ് ചിത്രമായ ‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’ . വർഷങ്ങൾക്കു ശേഷം’ ഫസ്റ്റ് ലുക്ക് പോസ്റ്ററുംധ്യാനിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്തിരുന്നു.

ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചേർന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ പുരട്ചി തലൈവർ എം.ജി ആറിന്റെ സാന്നിദ്ധ്യവുമുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here