2018 പലമേഖലകളിലും വെളിച്ചം വീശി, ഫിയോക് പ്രസിഡന്റിന്റെ വാക്കുകള്‍ മനസ്സ് നിറച്ചു: വേണു കുന്നപ്പിളളി

0
755

2018 സിനിമ 100 കോടി കളക്ഷനോടെ പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലായിരുന്നു അനീഷ് ഉപാസനയുടെ ജാനകി ജാനേ റിലീസായത്. എന്നാല്‍ ജാനകി ജാനേയുടെ പ്രദര്‍ശന സമയത്തില്‍ വരുന്ന മാറ്റം മാനസികമായി തളര്‍ത്തുന്നുവെന്ന തുറന്ന കത്തുമായി സിനിമയുടെ സംവിധായകന്‍ അനീഷ് ഉപാസന എത്തിയിരുന്നു. ഈ ചെറിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്. നിര്‍മ്മാതാവ് ആന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റര്‍ ഉടമകള്‍ക്കുമായിരുന്നു ആ തുറന്ന കത്ത്.

ഇതിന് ശേഷം 2018 സിനിമ സംവിധായകന്‍ ജൂഡ് ആന്റണിയും ഫിയോക് അസോസിയേഷന്‍ പ്രസിഡന്റ് കെ.വിജയകുമാറും മറുപടിയുമായി രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ വരട്ടെ, സിനിമകള്‍ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മള്‍ ഒന്നല്ലേ? ഒന്നിച്ചു സന്തോഷിക്കാം. സ്‌നേഹം മാത്രം’,എന്നായിരുന്നു ജൂഡിന്റെ മറുപടി.ശേഷം അനീഷ് ഉപാസനയുടെ തുറന്ന കത്തിന് മറുപടിയുമായി ഫിയോക് അസോസിയേഷന്‍ പ്രസിഡന്റ് കെ. വിജയകുമാര്‍ രംഗത്തെത്തി. അനീഷ് ഉപാസനയുടെ അഭിപ്രായം ജനങ്ങളോടാണ് പറയേണ്ടത്. തിയേറ്റര്‍ ഉടമകളോടല്ല.. പ്രേക്ഷകര്‍ സഹകരിച്ചാല്‍ മാത്രമേ സിനിമ ഓടു.. കുറ്റം തീയേറ്ററുടമകളുടെ തലയില്‍ കെട്ടി വയ്ക്കേണ്ടെന്നും മൂവി വേള്‍ഡ് മീഡിയയോട് അദ്ദേഹം പറഞ്ഞിരുന്നു.

മാത്രമല്ല തിയേറ്ററിന്റെ കുടിശ്ശിക,ഇലക്ട്രിസിറ്റി ബില്‍,ടാക്‌സ് ഇവയൊക്കെ അടയ്ക്കാന്‍ 2018 സിനിമയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇപ്പോഴിതാ വിജയകുമാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സ്വഭാവികമായും വളരെ സന്തോഷം തോന്നിയെന്ന് വേണു കുന്നപ്പളളി പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വേണു കുന്നപ്പിളളിയുടെ വാക്കുകള്‍…

നമ്മള്‍ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ടല്ലല്ലോ ഇങ്ങനെയൊരു സിനിമയെടുക്കുന്നത്. സിനിമ നല്ലവണ്ണം ഓടണം, അത്യാവശ്യം കാശ് ഉണ്ടാക്കണം എന്ന് വിചാരിച്ചാണ് നമ്മള്‍ സിനിമയെടുക്കുന്നത്. ആ സിനിമ കൊണ്ട് നമ്മള്‍ ചിന്തിക്കാത്ത പല മേഖലകളിലും ആള്‍ക്കാര്‍ക്ക് സിനിമ കൊണ്ട് പ്രയോജനം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് വലിയ കാര്യമാണെന്നും വേണു കുന്നപ്പിളളി പറയുന്നു. കേരളത്തില്‍ ഏകദേശം ശരിക്കും അറിയില്ല പത്ത് അഞ്ഞൂറ് തിയേറ്ററിന് മേലെയുണ്ട് . അതില്‍ പകുതി തിയേറ്ററുകളില്‍ മാത്രമാണ് നമ്മുടെ സിനിമ ഓടുന്നത്. ബാക്കി സിനിമകള്‍ക്ക് വേണ്ടി പകുതി തിയേറ്ററുകള്‍ അവിടെ നേരത്തെ ഉണ്ട്.

കേരളത്തില്‍ 500 തിയേറ്ററുകളിലും 2018 ഓടണമെന്നില്ല. ജനങ്ങള്‍ ഏറ്റെടുത്ത സിനിമ ആള്‍ക്കാര്‍ കൂടുതല്‍ കാണുന്നു. നമുക്ക് ഇതി വലിയ സിനിമ മറ്റേത് ചെറിയ സിനിമ എന്നൊന്നുമില്ല, എല്ലാ സിനിമകളും ജനങ്ങള്‍ വന്ന് കാണണം. എല്ലാവരുടെയും അധ്വാനം കഷ്ടപ്പാടും എല്ലാം ഒരേപോലെ തന്നെയാണ്. അല്ലെങ്കില്‍ 2018ന് കുറച്ച് കഷ്ടപ്പാട് അല്ലെങ്കില്‍ ഇതിന് വലിയ കഷ്ടപ്പാട് എന്നൊന്നുമില്ല.നമ്മള്‍ ആത്മാര്‍ത്ഥമായി ചിന്തിക്കുന്നത് എല്ലാ സിനിമകളും വിജയിക്കണമെന്നാണെന്നും, ജനങ്ങള്‍ സിനിമ കാണാന്‍ വരണം എന്നാലെ ഈ ബിസിനസ് മുന്നോട്ട് പോകൂവെന്നും വേണു കുന്നപ്പിളളി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here