ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍…

0
567

നിരവധി മലയാളം സിനിമകളാണ് ഈ മാസം ഒടിടിയില്‍ റിലീസിനെത്തുന്നത്. ബേസില്‍ ജോസഫ് ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ സോണി ലിവ്വിലൂടെയും വിജയരാഘവന്‍ നൂറു വയസ്സുകാരനായെത്തിയ ‘പൂക്കാലം’ ഹോട്ട് സ്റ്റാറിലൂടെയും മെയ് 19ന് സ്ട്രീം ചെയ്യും. ജവാനും മുല്ലപ്പൂവും, വിചിത്രം, എന്താടാ സജി, ശാകുന്തളം, വിക്രംവേദ എന്നിവ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു.

കൈതിയുടെ ഹിന്ദി റീമേക്ക് ആയ ഭോല ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ ഈവിള്‍ ഡെഡ് റൈസ്, ദ് പോപ്പ് എക്‌സോസിസ്റ്റ് എന്നീ സിനിമകളും പ്രൈമില്‍ വാടകയ്ക്കു ലഭ്യമാണ്. ബെന്‍ അഫ്‌ലെക്കിന്റെ ‘എയര്‍'(പ്രൈം), ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ് (സോണി ലിവ്വ്) എന്നീ സിനിമകള്‍ ഇപ്പോള്‍ സൗജന്യമായി കാണാം.

shine tom chacko

മെയ് 10ന് വിചിത്രം സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിചിത്രം’ ഹൊറര്‍ ത്രില്ലറാണ്. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ വേഷമിടുന്നു. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് നിര്‍മാണം.

shakunthalam

മെയ് 11ന് ശാകുന്തളം സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം. സമാന്തയും ദേവ് മോഹനും പ്രധാന വേഷങ്ങളിലെത്തുന്നു.

മെയ് 12ന് ജവാനും മുല്ലപ്പൂവും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു.സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം. നവാഗതനായ രഘുമേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

മെയ് 12ന് വിക്രം വേദ ജിയോ സിനിമ റിലീസ് ചെയ്യുന്നു. തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക്. സെയ്ഫ് അലിഖാനും ഹൃതിക് റോഷനും പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴില്‍ ഈ ചിത്രം സംവിധാനം ചെയ്ത പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ് ഹിന്ദി റീമേക്കും ഒരുക്കിയിരിക്കുന്നത്.

മെയ് 19ന് കഠിന കഠോരമീ അണ്ഡകടാഹം സോണി ലിവ്വില്‍ റിലിസ് ചെയ്യുന്നു. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രം കോവിഡ് കാലത്തെ സാധാരണക്കാരായ ആളുകളുടെ പച്ചയായ ജീവിതമാണ് പറയുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
pookkalam

മെയ് 19ന് പൂക്കാലം ഹോട്ട്സ്റ്റാറിലൂടെ റിലിസ് ചെയ്യുന്നു. ‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍. മലയാളത്തിന്റെ അതുല്യനടന്‍ വിജയരാഘവന്‍ നൂറ് വയസ്സുള്ള കഥാപാത്രമായെത്തുന്നു.

മെയ് 19ന് ഏജന്റ് സോണി ലിവിലൂടെ റിലിസ് ചെയ്യുന്നു.അഖില്‍ അക്കിനേനിമമ്മൂട്ടി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം. സ്‌പൈ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ റോ ഓഫിസറായി മമ്മൂട്ടി എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here