ലാലേട്ടനുമൊത്തുള്ള ഫോട്ടോയ്ക്ക് പിന്നിലെന്ത്: ഫൈസല്‍ റാസി

0
123

ലാലേട്ടനുമൊത്തുള്ള ഫോട്ടോയ്ക്ക് പിന്നിലെന്ത് ഫൈസല്‍ റാസി മറുപടി പറയുന്നു. മൂവീ വേള്‍ഡ് മീഡിയയുടെ പ്രത്യേക അഭിമുഖത്തിലാണ് ഫൈസല്‍ റാസി ലാലേട്ടനമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് പറഞ്ഞത്.

ഫൈസല്‍ റാസിയുടെ വാക്കുകള്‍…
എനിക്ക് സ്്‌റ്റൈലിഷായിട്ട് നടക്കാനും മുടി പിന്നിയിട്ട് നടക്കാനും ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം മുടി പിന്നിയിട്ട് ചെന്നപ്പോള്‍ ലാലേട്ടന്‍ കണ്ടു. ലാലേട്ടന്‍ കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് നിന്റെ കൂടെയൊരു ഫോട്ടോയെടുക്കണമെന്ന്. പറയുന്നത് ലാലേട്ടനാണെന്നുള്ള സന്തോഷമുണ്ടല്ലോ? അത് പോസ്റ്റ് ചെയ്തപ്പോള്‍ വന്ന കമന്റ് ഞാന്‍ കണ്ടു. എനിക്ക് ഭയങ്കര അഭിമാനമായിരുന്നു. ലാലേട്ടന്‍ എന്റെയടുത്ത് സ്വകാര്യം പറയുന്ന പോലെ ഫോട്ടോയെടുക്കുന്നു. എന്റെ മുടി പിന്നിയിട്ടത് കണ്ട് സര്‍പ്രൈസാകുന്നു. അതൊക്കെ എനിക്ക് സന്തോഷമാണ്.


അതേസമയം,മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്ബോസ്. നിരവധി ആരാധകരാണ് ബിഗ്ബോസിനുള്ളത്. മൂന്നാമത്തെ സീസണിന്റെ ഷോ ഡയറക്ടറായിരുന്നു ഫൈസല്‍ റാസി.

ഫൈസല്‍ റാസി എന്ന മലയാളിയാണ് ബിഗ് ബോസ് മലയാളത്തിന്റെ സൂത്രധാരന്‍. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അമരക്കാരനായ ഒരു സാധാരണക്കാരനായ വ്യക്തി, ഇന്ത്യയില്‍ ഏറ്റവും മികച്ച പരസ്യ ചിത്രത്തിനുള്ള ക്യുരിയസ് അവാര്‍ഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ്.

സിനിമയെന്ന മാധ്യമത്തിനോടുള്ള പ്രണയമായിരുന്നു ഫൈസല്‍ റാസി എന്ന കലാകാരനെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്. മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്, എലൈറ്റ് ഫുഡ്‌സ്, മഹീന്ദ്ര, ചീനവല,ജോസ്‌കോ, പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങളിലൂടെ ഫൈസല്‍ നിറങ്ങള്‍ നല്‍കിയത് പുതുമകള്‍ക്ക് ആയിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യ ഷോകളില്‍ മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ഫൈസല്‍ ചുക്കാന്‍ പിടിച്ചത്. എവിക്ഷന്‍ റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഫൈസലായിരുന്നു. എന്നാല്‍ സീസണ്‍ ത്രീ എത്തിയപ്പോഴേക്കും ഫൈസല്‍ റാസി കേരളത്തിലെ ഏറ്റവും മികച്ച റിയാലിറ്റിഷോയുടെ അമരക്കാരനായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here