എന്നെ ചതിച്ചിട്ടവന്‍ വിജയിച്ചു എന്നേയുള്ളു: നിഷാദ് കോയയെക്കുറിച്ച് മുഷ്താഖ്

0
112

ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിച്ച് പ്രദര്‍ശനത്തിന് എത്തിയ പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ മോഷ്ടിക്കപ്പെട്ടതാണ് എന്നാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടുകൊണ്ടുവന്ന ആരോപണം. സംവിധായകന്‍ നിഷാദ് കോയ ആണ് ചിത്രത്തിന്റെ കഥ തന്റേതാണെന്നും അത് മോഷ്ടിച്ചാണ് ഈ സിനിമ ഉണ്ടാക്കിയതെന്നുമുള്ള ആരോപണം മുന്നോട്ടു വെച്ചത് സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മുഷ്താഖ് റഹ്‌മാന്‍, അഭിരാമി , ഡൈറ ഡയറീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. വിവാദങ്ങളില്‍ നില്‍ക്കുന്ന നിഷാദ് കോയ തന്നെ ചതിച്ച ഒരു സംവിധായകനാണെന്ന് പറയുകയാണ് മുഷ്താഖ്. മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുഷ്താഖിന്റെ വാക്കുകള്‍…

നിഷാദ് കോയക്ക് എന്നോട് മാന്യമായി സംസാരിക്കാം. മുസ്താക്കേ ഞാന്‍ സിനിമ ചെയ്യാന്‍ പോവുകയാണ്, എന്നോട് ഒരു വാക്ക് പറയാം, അല്ലെങ്കില്‍ എന്റെ കൈയ്യില്‍ കഥയില്ല, നിന്റെ കഥ തരാനൊക്കെ പറയാം പക്ഷേ എന്നോട് പറഞ്ഞാല്‍ ആ കഥ കിട്ടില്ലെന്നറിയാം. കളിയില്‍ ചതിച്ചു ജയിക്കുക. വിജയിച്ചവന്‍ വിജയിച്ചു. എന്നെ ചതിച്ചിട്ടവന്‍ വിജയിച്ചു എന്നേയുള്ളൂ. എന്റെയടുത്ത് തന്ത്രപൂര്‍വ്വം മറച്ചുവെച്ചു. നിഷാദ് കോയയുടെ വിഷയം വന്നപ്പോള്‍ നിരവധി ഫോണ്‍കോളുകളും മെസെജുകളും വന്നു. എല്ലാവരും എനിക്ക്് അയക്കുന്നത് കര്‍മ്മ എന്നാണ്. സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ തിരിച്ചടിക്കുമെന്നാണ്.

എല്ലാവരും പറയുന്നത് അന്ന് നീ അനുഭവിച്ചത് ഇന്ന് നിങ്ങള്‍ അനുഭവിക്കുന്നു. ഇന്ന് ഇങ്ങനെ സംസാരിക്കാനുള്ള വേദി വന്നുവെന്നാണ്. ഞാന്‍ഫേസ്ബുക്ക് പോസ്റ്റിലെഴുതി പടച്ചോനോടൊപ്പമെന്ന്. ഞാന്‍ ഒരിക്കലുമോര്‍ത്തില്ല പടച്ചോന്‍ ഇത്ര പെട്ടെന്ന് എനിക്ക് കാണിച്ചു തരുമെന്ന്. പക്ഷേ അദ്ദേഹത്തിനെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അദ്ദേഹം സംസാരിക്കേണ്ടത്, എനിക്ക് ഈ സിനിമയുമായി ഒരു കണക്ഷനുമില്ല, നിഷാദ് കോയയുമായിട്ടുമില്ല. ഇത് പറയാനായിട്ട് ഒരവസരം കിട്ടിയതില്‍ സന്തോഷമുണ്ട്.

അയാളുടെ കഥ നഷ്ടപ്പെട്ടുപോയല്ലോ? അങ്ങനെ സംഭവിച്ചതില്‍ സന്തോഷമോ ഒന്നുമല്ല എനിക്ക് ആളുകളുടെ മുമ്പില്‍ പറയാനായി ഒരു വേദി. ഒരു സിനിമയെക്കുറിച്ച് ഗോസിപ്പ് പറയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്റെ സിനിമയാണ് മധുരനാരങ്ങയെന്ന് പറഞ്ഞ് തള്ളിക്കോണ്ടിരിക്കുകയാണെന്ന് ആള്‍ക്കാര്‍ പറയു. ഈ വിഷയം അറിഞ്ഞപ്പോള്‍ പലരും എന്നെ വിളിച്ചിരുന്നു.

എന്റെ കഴിഞ്ഞ സിനിമയില്‍ ഉണ്ടായിരുന്നയാള്‍ എന്നെ വിളിച്ചുചോദിച്ചു മുഷ്താഖ് ഇത്രവലിയ വിഷയമായിരുന്നല്ലേ? അന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്ര കാര്യമാക്കിയിരുന്നില്ലെന്ന് ഇത്ര വലിയ പ്ലബിക് അറ്റന്‍ഷന്‍ കിട്ടിയപ്പോഴാണ് ഇതൊരു വലിയ പ്രശ്‌നമാണെന്ന് മനസിലാക്കിയത്. .

LEAVE A REPLY

Please enter your comment!
Please enter your name here