അപ്പു എന്തുകൊണ്ടാണ് കൂടുതല്‍ പടങ്ങള്‍ ചെയ്യാത്തത്: മറുപടിയുമായി സുചിത്ര

0
82

പ്പു എന്തുകൊണ്ടാണ് കൂടുതല്‍ പടങ്ങള്‍ ചെയ്യാത്തതിന് മറുപടിയുമായി സുചിത്ര മോഹന്‍ലാല്‍. മൂവി വേള്‍ഡ് മീഡിയക്ക് മാത്രം നല്‍കിയിട്ടുള്ള പ്രത്യേക അഭിമുഖത്തിലാണ് സുചിത്ര മോഹന്‍ലാല്‍ പ്രണവിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും പറഞ്ഞത്.

സുചിത്ര മോഹന്‍ലാലിന്റെ വാക്കുകള്‍…

അപ്പു വീട്ടിലുള്ളപ്പോള്‍ മ്യൂസിക്, എല്ലാവരും ചോദിക്കും എന്തുകൊണ്ടാണ് ഫിലിം ചെയ്യാത്തതെന്ന്. അവന് കുറെ ഇന്ററസ്റ്റുണ്ട്. സിനിമ ചെയ്യാനിഷ്ടമാണ്. അവന്‍ ഒരു നോവലെഴുതുന്നുണ്ട്. പകുതിയോളം എഴുതിയിട്ടുണ്ട്. സുഹൃത്തുക്കളുടെ കൂടെ മ്യൂസിക് ആല്‍ബം ചെയ്യുന്നുണ്ട്. റോക്ക് ക്ലൈമ്പിങ്ങ്, ട്രക്കിംഗ്, വീട്ടിലിരിക്കുമ്പോള്‍ മ്യൂസിക്കിന്റെ തന്നെ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. ചെന്നൈയില്‍ കടലില്‍ സ്വിം ചെയ്യാന്‍ പോകും. വീട്ടില്‍ റോക്ക് ക്ലൈമ്പിംഗ് ഉണ്ടായിരുന്നു, അത് ചെയ്യും. അത് ഇപ്പോള്‍ ഊരി മാറ്റി. എന്തെങ്കിലുമൊക്കെ ചെയ്യാം. അവളും എഴുതും. അപ്പു ആണ് പറഞ്ഞത് ബുക്ക് ഇറക്കിക്കൂടെയെന്ന്. അവര്‍ ഭയങ്കര ക്ലോസാണ്. മോള്‍ ഇടയ്ക്ക് പറയും അഭിനയിക്കണമെന്ന്. ഇതുവരെ അതിനെക്കുറിച്ചൊന്നും തീരുമാനമെടുത്തിട്ടില്ല. ആള്‍ക്ക് താല്‍പ്പര്യമുണ്ട്. ഇനിയും സമയമുണ്ടല്ലോ?.

അതേസമയം, ‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമ ഒരുപാട് ഇഷ്ടമായെന്ന് സുചിത്ര മോഹന്‍ലാല്‍ സിനിമ കണ്ടതിന് ശേഷം പറഞ്ഞിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍പ്രണവ് കോംബോ ആണ് സിനിമയുടെ ആകര്‍ഷണമെന്നും ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോള്‍ മോഹന്‍ലാലിനെയും ശ്രീനിവാസനയെും ഓര്‍മ വന്നുെവന്നും സുചിത്ര പറഞ്ഞു.

”പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലോ മറ്റോ ആണ്. അവിടെ വിളിച്ച് പറഞ്ഞിരുന്നു ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണെന്ന്. നാളെയോ മറ്റെന്നാളോ വീട്ടിലെത്തുമ്പോള്‍ അവനെ കാണണം. ലാല്‍ സിനിമ കണ്ടിട്ടില്ല, ഉടന്‍ കാണും. ഇതുവരെ മികച്ച റെസ്പോണ്‍സാണ് ലഭിക്കുന്നത്.സിനിമ ഇഷ്ടമായി. ധ്യാന്റെ പെര്‍ഫോമന്‍സ് ബ്രില്യന്റ് ആണ്. അവര്‍ രണ്ടുപേരുമുള്ള കോംബിനേഷനും നന്നായി വര്‍ക്കൗട്ട് ആയി. കുറേ ചിരിക്കാനുണ്ട്. നിവിനും അതിനു മാറ്റുകൂട്ടി. സിനിമ കണ്ട് ഇറങ്ങുമ്പോള്‍ ഒരു സന്തോഷം തോന്നിയാല്‍ അത് നന്നായി കണക്ട് ആകും. അവസാന രംഗത്തില്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. അപ്പുവിനേയും ധ്യാനിനേയും കാണുമ്പോള്‍ ചേട്ടന്റെയും ശ്രീനിയേട്ടന്റെയും പഴയ കോംബിനേഷന്‍ ഓര്‍മ വരും. ധ്യാനെ ചിലയിടത്തുകാണുമ്പോള്‍ ശരിക്കും ശ്രീനിയേട്ടനെ ഓര്‍മ വന്നു.

ക്ലബോ, അന്‍പത് കോടിയോ എനിക്ക് അറിയില്ല. ഈ വിഷു കളര്‍ഫുള്‍ ആയിരിക്കും. ഇപ്പോള്‍ ഇറങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതിനാല്‍ എല്ലാവരും എല്ലാ സിനിമയും ആസ്വദിക്കട്ടെ. വിനീത് ശ്രീനിവാസന്‍ പ്രേക്ഷകരുമായി റിലേറ്റ് ചെയ്യുന്ന തരത്തില്‍ കഥയെഴുതും അത് ഒരു മാജിക്കാണ്.

ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അച്ഛന്റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. അത് നാച്ചുറലാണ്. വീട്ടിലും കാണാറുണ്ട്. ഈ സിനിമയില്‍ അത് കൂടുതല്‍ തോന്നി. ആ ഡ്രസിങും മറ്റും കമലദളമൊക്കെ ഓര്‍മിപ്പിച്ചു. ചേട്ടന്റെയും ഏകദേശം അതുപോലുള്ള സ്റ്റൈല്‍ ആയിരുന്നു. ട്രെയിലര്‍ അദ്ദേഹം കണ്ടിരുന്നു, ഇഷ്ടമായി, പക്ഷേ മാനറിസത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാണ് സുചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.”സുചിത്ര മോഹന്‍ലാലിന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here