‘ബാബുരാജ് ഗുരുതരാവസ്ഥയിൽ’, വ്യാജ വാർത്ത കൊടുത്തവർക്ക് തലയ്ക്ക് മീതേ ശൂന്യാകാശം വച്ച് കിടിലൻ മറുപടിയുമായി നടൻ

0
471

വ്യാജ വാർത്തകൾ ധാരാളം വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് നിലവിൽ ഉള്ളത്. ഏറ്റവുമധികം സെലിബ്രിറ്റികൾക്കെതിരെയാണ് ഇത്തരം വാർത്തകൾ വരാറുള്ളത്. അത്തരത്തിൽ ഒരു വാർത്തയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ബാബുരാജിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. നടൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് വ്യാജവാർത്ത പരന്നിരുന്നത്. ഒരു ഓൺലൈൻ ചാനലിൽ വന്ന ഈ വാർത്ത ധാരാളം പ്രചരിച്ചിരുന്നു. ഇത് സാക്ഷാൽ ബാബുരാജിന്റെ മുൻപിലും എത്തിയതോടെ ഒരു മറുപടി നൽകാൻ നടനും തീരുമാനിക്കുകയായിരുന്നു.ട്രെഡ്‌മില്ലിൽ ഓടുന്ന ഒരു വിഡിയോയാണ് നടൻ വ്യാജവാർത്തയ്ക്ക് എതിരെ ആയുധമായി ഉപയോഗിച്ചത്. കാർഡിയോ ചെയ്യുകയാണ്, അല്ലാതെ കാർഡിയോ വാർഡ് അല്ല എന്നാണ് നടൻ വീഡിയോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ തനിക്കെതിരെ വന്ന വ്യാജ വാർത്തയുടെ സ്ക്രീൻഷോട്ടും നടൻ പങ്കുവച്ചിട്ടുണ്ട്. വീഡിയോ പുറത്തു വന്നതോടെ സംഭവം സോഷ്യൽ മീഡിയ തന്നെ ഏറ്റെടുത്തിട്ടുണ്ട്. ധാരാളം പോസിറ്റീവ് കമന്റുകളും കുറച്ചു നെഗറ്റീവ് കമന്റുകളുമായി വീഡിയോ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്.‘കുപ്പിയും കോഴികാലും കിട്ടിയാൽ ആരെ വേണമെങ്കിലും കൂട്ടികൊടുക്കും മാപ്രോളികൾ, ഇങ്ങനെയുള്ള പച്ച നുണ പ്രചരിപ്പിക്കാം പക്ഷേ നമ്മൾ പ്രതികരിക്കരുത് കേസ് കൊടുക്കരുത് മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടും, കേസ് കൊടുക്കണം പിള്ളേച്ചാ ഇന്നവര് ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാളെ അവര് ഐ സി യു ൽ പ്രവേശിപ്പിക്കില്ലെന്ന് ആര് കണ്ടു എന്തായാലും ആശാൻ കൊടുക്കേണ്ടിടത് കൊടുത്തു’, എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.അതേസമയം, സാൾട്ട് ആൻഡ് പെപ്പറിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ ബാബുരാജിന്റെ പുതിയ ചിത്രം നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രിയാണ്. സിനിമയുടെ പ്രമോഷന് വന്ന ബാബുരാജ് പറഞ്ഞത് നല്ല നിലാവുള്ള രാത്രി ആണത്തമുള്ള ആണുങ്ങളുടെ സിനിമയാണെന്നാണ്. താനാരോ തന്നാരോ എന്ന സിനിമയിലെ ഒരു പാട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.‘ആണായാലും പെണ്ണായാലും ഈഗോ ഉണ്ടാകും. ഈ സിനിമയിൽ നായികയില്ല. ആണുങ്ങൾ പറയുന്ന ആണുങ്ങളുടെ ആണത്തമുള്ള സിനിമയാണ് ഇത്. ഒരുപാട് വിവാദങ്ങൾ ഈ സിനിമയിലെ പാട്ട് ഇറങ്ങിയതിന് ശേഷം വന്നിട്ടുണ്ടായിരുന്നു. കോപ്പി അടിച്ചതാണെന്നും മറ്റും പലരും പറഞ്ഞിരുന്നു. ഈ പാട്ട് ആദ്യം കൊണ്ടുവരുന്നത് സംവിധായകനാണ്. അല്ലാതെ ഇവരെയൊക്കെ വച്ച് ശശികല ചാർത്തിയ ദീപാവലയം ചെയ്യാൻ പറ്റുമോ എന്നാണ് മർഫി ചോദിച്ചത്. എന്നാൽ പ്രൊഡ്യുസർ സാന്ദ്രയ്ക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടില്ല. ഒടുവിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടാണ് സാന്ദ്ര ഈ പാട്ട് ഉൾപ്പെടുത്താൻ സമ്മതിച്ചത്’, ബാബുരാജ് മൂവീ വേൾഡ് മീഡിയയോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here