ക്ലിക്ക് ആൻഡ് എഡിറ്റഡ് ബൈ ലാലേട്ടൻ ; പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ ഫോട്ടോയുമായി നവ്യാനായർ

0
265

പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകളുമായി നടി നവ്യാ നായർ.ഇന്ത്യൻ സിനിമയിലെ മഹാനായ നടന് പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് നടി ആശംസ അറിയിച്ചിരിക്കുന്നത്.ഒപ്പം മോഹൻലാലിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്

പോസ്റ്റിന്റെ പൂർണ്ണരൂപം…

ജന്മദിനാശംസകൾ ലാലേട്ടാ.. ഞാൻ അത്ഭുതപ്പെടാറുണ്ട്. നടീനടന്മാർക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യല്മീഡിയയയിൽ ഷെയര് ചെയ്യാൻ എന്റെ പക്കലില്ല.കാരണം ഞാൻ ഫോട്ടോ എടുക്കുവാൻ അത്ര താല്പര്യപ്പെടാറില്ല മാത്രമല്ല അതിനായി സമയം കണ്ടെത്താറുമില്ല.പക്ഷേ ഈ ഫോട്ടോ വളരെ പ്രത്യേകതയുള്ളതാണ്, കാരണം ഇത് അദ്ദേഹം തന്നെ എടുത്ത് എഡിറ്റ് ചെയ്തതാണ്. ഞാൻ അത് പ്രത്യേകമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു ഈ ദിവസത്തിനായി.ഒരുപാട് സ്നേഹം.. ഇന്ത്യൻ സിനിമയിലെ മഹാനായ മനുഷ്യനും നടനുമായ ജന്മദിനാശംസകൾ. എന്നാണ് നടി പോസ്റ്റിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

നിരവധിയാളുകളാണ് നടന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.നടൻ മമ്മൂട്ടി അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്മീഡിയയയിൽ വൈറൽ ആയി മാറിയത്.പോസ്റ്റ് പുറത്തെത്തിയതും നിരവധിപേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.ഭൂരിഭാഗവും പന്ത്രണ്ട് മണി എന്ന സമയത്ത് കൃത്യമായി ആശംസകൾ അറിയിച്ചതിനെ പുകഴ്ത്തുകയാണ്.”മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഈ സൗഹൃദം,കറക്റ്റ് 12 മണിക്ക് പിറന്നാൾ വിഷ് ചെയ്യണമെങ്കിൽ ഇക്കയും ഏട്ടനും തമ്മിലുള്ള ആ ബന്ധം,ലോകമലയാളത്തിന്റെ വിലമതിക്കാനാകാത്ത രണ്ടു രത്നങ്ങൾ,മലയാള സിനിമയുടെ താരരാജാവിന് അഭിനയ കുലപതിയുടെ പിറന്നാളുമ്മകൾ,പ്രിയപ്പെട്ട കൂട്ടുകാരന് സ്നേഹ ചുംബനത്തോടുകൂടിയുള്ള പിറന്നാൾ ആശംസകൾ അറിയിച്ച മമ്മൂക്ക,12 മണി വരെ ഉറങ്ങാതെ ചെങ്ങായിനെ വിഷ് ചെയ്യാൻ കാത്തു നിന്ന ആ നിൽപ്പ് ”തുടങ്ങി വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

അതേസമയം നടന്റേതെയി റിലീസിനൊരുങ്ങുന്ന ചിത്രം എമ്പുരാന്റെ ക്യാരക്ടർ ലുക്ക് പിറന്നാൾ ദിനത്തിൽ നടൻ.മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തെത്തിയിരിക്കുന്നത് . തോക്ക് ധാരികളായ സെക്യൂരിറ്റി ​ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാൻ സാധിക്കും.ഒറ്റമാത്രയിൽ അധോലോക ഡോൺ സെറ്റപ്പിലാണ് നടന്റെ ലുക്ക്.ആദ്യ ഭാഗത്തേക്കാൾ വെല്ലുന്ന അഭിനമായിരിക്കും രണ്ടാം ഭാഗത്തിലെന്ന് പോസ്റ്ററിലൂടെ ഉറപ്പിക്കാൻ സാധിക്കും. സെക്കന്റുകൾക്കുളിലാണ് പോസ്റ്റർ വൈറൽ ആയി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here