മക്കളെ സാക്ഷിയാക്കി ധര്‍മജൻ ബോള്‍ഗാട്ടിയുടെ വിവാഹം ; ചിത്രങ്ങൾ കാണാം

0
481

വിവാഹവാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും.മക്കളായ വൈഗയെയും വേദയെയും സാക്ഷിയാക്കിയാണ് നടൻ അനൂജയെ താലി ചാര്‍ത്തിയത്. വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ ധർമജൻ തീരുമാനിച്ചത്.പതിനാറു വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് തങ്ങളെന്നും അന്നത്തെ സാഹചര്യത്തിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതാണെന്നും ധർമജൻ പറഞ്ഞു. നിർമാതാവ് ബാദുഷയുടെ ഭാര്യ മഞ്ജുവായിരുന്നു ഒരു സാക്ഷി.

 

View this post on Instagram

 

A post shared by Manju Badusha (@manjubadhu)

വിവാഹത്തിന് മുൻപ് നടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഞൊടിയിടയിലാണ് ശ്രദ്ധ നേടിയത്.. ഭാര്യയ്ക്കൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പമാണ് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നു തുടങ്ങുന്ന ചെറിയൊരു കുറിപ്പ് ധർമ്മജൻ പങ്കുവെച്ചിരിക്കുന്നത്. ആദ്യവരി വായിച്ച ആരാധകർ ആദ്യം കുറച്ചൊന്ന് അമ്പരന്നെങ്കിലും സർപ്രൈസ് നിറയുന്ന വിവരം കുറിപ്പിന്റെ തുടർച്ചയിൽ താരം തന്നെ പിന്നീട് വെളിപ്പെടുത്തുന്നുണ്ട്. ‘‘വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’’ എന്നും ധർമജൻ കുറിച്ചു. ഭാര്യയ്ക്കൊപ്പമുള്ള ഒരു മനോഹര ചിത്രമാണ് ധർമജന്റെ പോസ്റ്റ്.

ധർമജന്റെ വിവാഹപോസ്റ്റിന് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ‘‘കൊള്ളാം മോനെ… നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല’’ എന്നാണ് ഒരു ആരാധകൻ കമന്റ് ഇട്ടിരിക്കുന്നത്. വിവാഹത്തിന് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ എന്നാണ് മറ്റൊരു ആരാധക​ന്റെ ചോദ്യം. എന്തായാലും വർഷം തോറും പൂർവാധികം ഭംഗിയായി നടത്തുന്ന ഒരു ഉത്സവമാകട്ടെ വിവാഹ വാർഷികം എന്നാണ് ആരാധകർ പലരും കമന്റ് ഇട്ടിരിക്കുന്നത്. ധർമജന്റെ രസകരമായ പോസ്റ്റിന് രമേശ് പിഷാരടിയുടെ മറുപടി എന്താകും എന്നു ചോദിക്കുന്നവരും ഉണ്ട് കമന്റ് ബോക്സിൽ. അനൂജ എന്നാണ് ധർമജൻ ബോൾ​ഗാട്ടിയുടെ ഭാര്യയുടെ പേര്. ഇരുവർക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു പെൺമക്കളുണ്ട്.

 

View this post on Instagram

 

A post shared by N.M. Badusha (@badushanm)

ഒരു പ്രമുഖ ചാനലിൽ രമേശ് പിഷാരടിയോടൊപ്പം ഹിറ്റായ ഹാസ്യപരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിൽ എത്തിയതോടെയാണ് ധർമ്മജൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് രമേശ് പിഷാരടി, മുകേഷ് എന്നിവർ പ്രധാന അവതാരകരായ ‘ബഡായി ബംഗ്ലാവ്’ എന്ന ഹാസ്യപരിപാടിയിലും സ്ഥിരം സാന്നിധ്യമായി പ്രേക്ഷകപ്രീതി നേടി. കോമഡി കഥാപാത്രങ്ങൾ ധർമ്മജ​ന്റെ കെെയ്യിൽ എന്നും ഭദ്രമായിരുന്നു. നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ അത് തെളിയിച്ചതുമാണ്. 2010-ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിൽ രംഗപ്രവേശം ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here