അധിക്ഷേപ പരാമർശം; അഖിൽ മാരാർക്കെതിരെ പരാതി

0
3532

ബിഗ്‌ ബോസ് വീട്ടിൽ അഖിൽ മാരാർ നടത്തിയ പരാമർശം വലിയ രീതിയിൽ വിമർശനങ്ങൾ സൃഷ്ട്ടിക്കുകയാണ്. ടാസ്കിനിടയിൽ അഖിൽ മാരാർ മീശ മാധവനായി വേഷം കെട്ടിയ സാഗറിനോട് പറഞ്ഞ വാക്കുകളാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇപ്പോൾ ഇതാ അഖിൽ മാരാർക്ക് എതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സന്നദ്ധ സംഘടനയായ ദിശ.

ബിഗ്‌ ബോസ് വീട്ടിലെ മത്സരാർഥികളിൽ അഖിൽ മാരാർ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ഒരു പരാമർശം കാരണം അഖിൽ എല്ലാ കോണുകളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷനും ദിശ പരാധി നൽകിയിട്ടുണ്ട്.

ഡാൻസ് മാരത്തൺ എന്ന ബിഗ്‌ ബോസ് വീട്ടിലെ ടാസ്കിനിടയിൽ മീശമാധവനായി എത്തിയ സാഗറിനോട്‌ അഖിൽ മാരാർ  ‘അരി മോഷ്ടിക്കാൻ നീയാര് മധുവോ?’ എന്നാണ് ചോദിച്ചത്. ഈ പരാമർശം മൂലം അഖിൽ മാരാർ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.

മോഷണം ആരോപിച്ച് മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഈ കഴിഞ്ഞ ദിവസമായിരുന്നു കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here