‘നാ​ഗേന്ദ്രൻസ് ഹണിമൂൺസ്’ : ഹോട്​സ്റ്റാറിൽ തരം​ഗമാവാൻ സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുത്തൻ സീരീസ്

0
273

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻറെ ഏറ്റവും പുതിയ മലയാളം സീരിസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ എന്നാണ് പുതിയ സീരിസിൻറെ പേര്. സുരാജ് വെഞ്ഞാറന്മൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിൻ രഞ്ജി പണിക്കർ ആണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ കാവൽ എന്ന ചിത്രത്തിന് ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. വളരെ രസകരമായ ഒരു പോ​സ്റ്റർ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പുറത്തുവിട്ട പോ​സ്റ്ററിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതും, സീരീസ് പറയുന്നത് രസകരമായ ഒരു കഥ തന്നെയാണ് എന്നാണ്. ഒരു ജീവിതം അഞ്ച് ഭാര്യമാർ എന്നാണ് സീരീസി​ന്റെ ടാഗ് ലൈൻ ആയി നൽകിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് പുറമേ രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടർ, ഗ്രേസ് ആൻറണി, ശ്വേത മേനോൻ, നിരഞ്ജന അനൂപ്, കലാഭവൻ ഷാജോൺ, കനികുസൃതി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസിൽ പ്രധാന വേഷത്തിൽ അണി നിരക്കുന്നുണ്ട്.

സീരിസ് ഉടൻ തന്നെ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറിൽ നിന്നും മലയാളത്തിൽ വരുന്ന നാലാമത്തെ സീരിസാണ് നിഥിൻ ഒരുക്കുന്ന ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. കേരള ക്രൈം ഫയൽ, മാസ്റ്റർ പീസ്, പെരല്ലൂർ പ്രീമിയർ ലീഗ് എന്നീ സീരിസുകൾ നേരത്തെതന്നെ സ്ട്രീം ചെയ്തിരുന്നു. ഇവയെല്ലാം പ്രേക്ഷകരിൽനിന്നും മികച്ച അഭിപ്രായങ്ങൾതന്നെയാണ് നേടിയത്. നിഥിൻ രൺജി പണിക്കർ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. 2016-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. നേഹ സക്സേന, വരലക്ഷ്മി ശരത്കുമാർ, സമ്പത്ത് രാജ്, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രാജൻ സക്കറിയ എന്ന പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതിനുശേഷം നിഥിൻ ചെയ്ത ചിത്രമാണ് കാവൽ. 2021-ൽ പ്രദർശനത്തിയ കാവലിൽ സുരേഷ് ഗോപിയായിരുന്നു നായകനായി എത്തിയത്. ഒരു പ്രതികാരത്തി​ന്റെ കഥയാണ് ചിത്രം പറഞ്ഞത്. രൺജി പണിക്കർ, മുത്തുമണി, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ, ഐ.എം. വിജയൻ, അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കെെകാര്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here