”ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു” ; പാവാടയിൽ അതിസുന്ദരിയായി മഞ്ജുവാര്യർ

0
150

ലയാളികളുടെ പ്രിയ നടി മഞ്ജുവാര്യർ, ഓണത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.പാവാടയും ടോപ്പും ഷോളും ധരിച്ച് വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.ഓരോ ഒക്കേഷനുകളിലും വസ്ത്രധാരണത്തിൽ വ്യത്യസ്തത കൊണ്ടുവരുന്ന മഞ്ജു ഇത്തവണ ഓണത്തിനും അതെ വ്യത്യസ്തത പിന്തുടർന്നിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

വെള്ളനിറത്തിലുള്ള പാവാടയും വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉള്ള ടോപ്പും ഒപ്പം ഒരു ഷാളുമാണ് ധരിച്ചിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് മഞ്ജുവിന് വേണ്ടി ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.നോർമൽ ലുക്കിൽ അതീവ സുന്ദരിയായാണ് മഞ്ജു ചിത്രത്തിലുള്ളത്.അതിസുന്ദരിയായ മ‍‍ഞ്ജുവിനെ കണ്ട് നിരവധി കമന്റുകളാണ് ഇതിനോടകം പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.”ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി.ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെൺകുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ കുട്ടി പഠിക്കണേ,ഒരു രക്ഷയും ഇല്ല….കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകൾ”, എന്നിങ്ങനെ നീണ്ടു പോകുന്നു കമന്റുകൾ.

നീണ്ട ഇടവേളയ്ക്ക് ശേഷം വലിയ പ്രേക്ഷകപിന്തുണയോടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ നടിയാണ് മഞ്ജുവാര്യർ. വ്യത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ആരാധകർ നിരവധിയാണ്.മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പുതിയ പോസ്റ്റുകൾ കാണുവാനും അഭിപ്രായം പങ്കിടാനും ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. മാത്രമല്ല ഈ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് വൈറൽ ആകാറുമുണ്ട്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

ഈയിടെ മഞ്ജു വാര്യർ സ്വന്തമാക്കിയ ബി.എം.ഡബ്ല്യുവിന്റെ സൂപ്പര്‍ ബൈക്കായ ആര്‍ 1250 ജി.എസിൽ റൈഡിങ് ജാക്കറ്റുമായി ഇരിക്കുന്ന ചിത്രങ്ങൾ വലിയ ജനശ്രദ്ധ നേടിയിരുന്നു .യു ഗോട്ട് ദിസ് ഗേൾ ” എന്ന ഹാഷ് ടാഗോടു കൂടി റൈഡിങ് വസ്ത്രം ധരിച്ച ചിത്രമാണ് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ടായിരുന്നത് . റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്, റൈഡര്‍മാര്‍ ക്ഷമിക്കണം എന്ന പരാമര്‍ശവും പോസ്റ്റിൽ അടിക്കുറിപ്പിട്ടുകൊണ്ട് തമിഴ്‌ സൂപ്പര്‍ താരം അജിത്തിനെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ് അന്ന് പ്രത്യക്ഷപ്പെട്ടത്.താരത്തിന്റെ എല്ലാ പോസ്റ്റുകളും ശ്രദ്ധേയമാകുന്നു എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here