അറുപത്തി നാലാണോ നാല്പത്തിയാറാണോ പ്രായം ? ; പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകളുമായി സമീർ ഹംസ

0
383

മോഹൻലാലിൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സമീർ ഹംസ.ആന്റണി പെരുമ്പാവൂർ കഴിഞ്ഞാൽ ലാലേട്ടൻ കുടുംബവുമായി ഏറ്റവും കൂടുതൽ ഇടപെഴകുന്ന വ്യക്തി.പലപ്പോഴും മോഹൻലാൽ കുടുംബത്തിന്റെ വിശേഷങ്ങളും മറ്റും ആരാധകർ അറിയുന്നത് സമീർ ഹംസ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയാണ്.ഇപ്പോൾ മോഹൻലാലിൻറെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സമീർ.

 

View this post on Instagram

 

A post shared by Sameer Hamsa (@sameer_hamsa)

മോഹൻലാലിൻറെ പങ്കാളി സുചിത്രയും അടുത്ത സുഹൃത്തുക്കളും ചേർന്ന് കേക്ക് മുറിക്കുന്നതുൾപ്പെടെ ചിത്രത്തിൽ കാണാം.“എന്റെ ജീവിതത്തിലെ വഴികാട്ടിയെപ്പോലെയാണ് നിങ്ങൾ,എന്റെ സുഹൃത്ത് മാത്രമല്ല എന്നും എനിക്ക് പ്രചോദനമാകുന്ന ഒരു സഹോദരനെ പോലെയാണ്.വർഷവർഷവും നിങ്ങൾ സന്തോഷവാനായിരിക്കട്ടെ,ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞുകൊണ്ടാണ് സമീർ ഹംസ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. നിമിഷനേരംകൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയത്.സിനിമ സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധിയാളുകളാണ് നടന് ആശംസയുമായി രംഗത്ത് എത്തിയിരുന്നത്.നടൻ മമ്മൂട്ടി അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്മീഡിയയയിൽ വൈറൽ ആയി മാറിയത്.പോസ്റ്റ് പുറത്തെത്തിയതും നിരവധിപേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.ഭൂരിഭാഗവും പന്ത്രണ്ട് മണി എന്ന സമയത്ത് കൃത്യമായി ആശംസകൾ അറിയിച്ചതിനെ പുകഴ്ത്തുകയാണ്.”മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഈ സൗഹൃദം,കറക്റ്റ് 12 മണിക്ക് പിറന്നാൾ വിഷ് ചെയ്യണമെങ്കിൽ ഇക്കയും ഏട്ടനും തമ്മിലുള്ള ആ ബന്ധം,പ്രിയപ്പെട്ട കൂട്ടുകാരന് സ്നേഹ ചുംബനത്തോടുകൂടിയുള്ള പിറന്നാൾ ആശംസകൾ അറിയിച്ച മമ്മൂക്ക,തുടങ്ങി വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

അതേസമയം നടന്റേതെയി റിലീസിനൊരുങ്ങുന്ന ചിത്രം എമ്പുരാന്റെ ക്യാരക്ടർ ലുക്ക് പിറന്നാൾ ദിനത്തിൽ നടൻ പങ്കുവെച്ചിരുന്നു.മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തെത്തിയിരിക്കുന്നത്.തോക്ക് ധാരികളായ സെക്യൂരിറ്റി ​ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാൻ സാധിക്കും.ഒറ്റമാത്രയിൽ അധോലോക ഡോൺ സെറ്റപ്പിലാണ് നടന്റെ ലുക്ക്.ആദ്യ ഭാഗത്തേക്കാൾ വെല്ലുന്ന അഭിനമായിരിക്കും രണ്ടാം ഭാഗത്തിലെന്ന് പോസ്റ്ററിലൂടെ ഉറപ്പിക്കാൻ സാധിക്കും. സെക്കന്റുകൾക്കുളിലാണ് പോസ്റ്റർ വൈറൽ ആയി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here