ഷെഫ് പിള്ളയ്ക്ക് ഒപ്പം കുക്ക് ചെയ്ത് മോഹൻലാൽ, വീഡിയോ കാണാം

0
81

സോഷ്യൽമീഡിയയിൽ വൈറൽ ആയി നടൻ മോഹൻലാലിൻറെ കുക്കിങ് വീഡിയോ.ആലപ്പുഴയിൽ ആരംഭിക്കുന്ന ഷെഫ് പിള്ളയുടെ പുതിയ റെസ്റ്റോറന്റ് സഞ്ചാരി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നടൻ.ഇതിനിടയിലാണ് കുക്കിങ് പരീക്ഷണത്തിന് നടൻ മുതിർന്നത്.ഈ വീഡിയോ ഞൊടിയിടയിലാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയത്.ഒപ്പം സുഹൃത്ത് സമീർ ഹംസയും,ഷെഫ് പിള്ളയും വീഡിയോയിലുണ്ട്.

രുചികരമായ ഭക്ഷണം കഴിക്കാനും വൈവിധ്യമാർന്ന വിഭവങ്ങൾ പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ ഏറെയിഷ്ടമുളളയാളാണ് നടൻ മോഹൻലാൽ.ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങൾ നടത്താനും ഏറെയിഷ്ടമാണെന്ന് നടൻ തന്നെ പറഞ്ഞിട്ടുമുണ്ട്.

അതേസമയം നടന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ബറോസ്.ജിജോ പുന്നൂസിന്റെ ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയാണ് ബാറോസ്.സിനിമയുടെ തിരക്കഥയൊരുക്കുന്നതും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി അദ്ദേഹം സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.യഥാർത്ഥ അവകാശിക്കായി നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് മുൻപിലേക്ക് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം.ശേഷം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് പറഞ്ഞ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്.

 

View this post on Instagram

 

A post shared by Sameer Hamsa (@sameer_hamsa)

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.3 D സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ച് തയ്യാറാക്കിയ സിനിമയിൽ മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഉപയോഗിക്കുന്നുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇത് വ്യക്തമാക്കുന്ന ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റും പുറത്തെത്തിയിരുന്നു. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യമായി പരീക്ഷിച്ചത്.മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട് .വാസ്‌കോ ഡ ഗാമയായി സ്പാനിഷ് നടന്‍ റഫേല്‍ അമാര്‍ഗോയും ഭാര്യയായി പാസ് വേഗയും അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here