പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

0
281

ടൻ മോഹൻലാലും പ്രിയ സുഹൃത്ത് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സുഹൃത്ത്ബന്ധം മലയാളി പ്രേക്ഷകർക്ക് പരിജിതമാണ്.മോഹൻലാൽ എവിടെയുണ്ടോ അവിടെ ആന്റണി പെരുമ്പാവൂരും നിഴലായി കൂടെയുണ്ടാകും.ഡ്രെെവറായെത്തി പിന്നീട് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായി മാറി നിലവിൽ നടന്റെ കരിയറിലെ ഒട്ടുമിക്ക കാര്യങ്ങളും നോക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.ഇപ്പോൾ പ്രിയസുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. സോഷ്യല്മീഡിയയിലൂടെയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.

ആന്റണിക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ”’താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ! ഒപ്പം സാൻഡിക്കും ആൻ്റണിക്കും വിവാഹ വാർഷികാശംസകൾ.ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്‌നേഹം ആഴമേറിയതും നിങ്ങളുടെ ബന്ധം ദൃഢമായിത്തീരട്ടെ. വാർഷിക ആശംസകൾ’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.പിറന്നാൾ മാത്രമല്ല ആന്റണി പെരുമ്പാവൂരിന്റെ വിവാഹവാർഷികം കൂടിയാണ് ഇന്ന്.മൂവരും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.അതേസമയംനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് സെപ്റ്റംബർ പന്ത്രണ്ടിന് തിയറ്ററുകളിലെത്തും.ജിജോ പുന്നൂസിന്റെ ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയാണ് ബാറോസ്.സിനിമയുടെ തിരക്കഥയൊരുക്കുന്നതും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി അദ്ദേഹം സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.യഥാർത്ഥ അവകാശിക്കായി നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് മുൻപിലേക്ക് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം.ശേഷം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ താനാണെന്ന് പറഞ്ഞ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here