നേരായ മോര് ; സോഷ്യൽമീഡിയയിൽ തരംഗമായി ‘നേര്’ മോഡൽ മിൽമ പോസ്റ്റർ

0
294

മോഹൻലാൽ ജീത്തു ജോസഫ് ചിത്രം നേരിന് പിന്നാലെ ഹിറ്റായി മിൽമ പരസ്യം.മോരിന്റെ പരസ്യം ആണ് മിൽമയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ മോര് എന്ന് എഴുതിയിരിക്കുന്നത് നേരിന്റെ ടൈറ്റിലിന് സമാനമായാണ്. ഒപ്പം ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’, എന്ന് ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

നേര് സിനിമയുടെ പോസ്റ്ററിന് സമാനമായി തയ്യാറാക്കിയ മോരിന്റെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.’ഒരു ലാലേട്ടൻ സിനിമയുടെ ഇംപാക്ട്, നേര് എഫക്ട്, ആന്റണി വക്കീൽ നോട്ടീസ് അയക്കും മിൽമേടത്തി ജാഗ്രതൈ, വിഖ്യാതമായ അമൂൽ പരസ്യങ്ങളെ ഓർമ്മിപ്പിക്കുന്ന മിൽമ പരസ്യം..തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പോസ്റ്ററിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .

നീണ്ട കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തീയേറ്ററിലെത്തിയ മോഹൻലാൽ ചിത്രം ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണവുമായി വിജയകരമായി പ്രദർശനം തുടരുകയാണ്. ഇമോഷൺ കോർട്ട് റൂം വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തുജോസഫ് ആണ്. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോട് കൂടിയായിരുന്നു ചിത്രത്തെ വരവേറ്റത്.May be an image of 3 people and text

ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ നിരവധി ചിതങ്ങളില്‍ മോഹന്‍ലാല്‍ വക്കീലായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്.പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ , രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.May be an image of 1 person and text

‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥ ഒരുക്കിയത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. വീണ്ടും ജീത്തു മോഹന്‍ലാല്‍ കുട്ടുകെട്ട് ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സതീഷ് കുറുപ്പ് ആണ്. എഡിറ്റിങ് നിര്‍വഹിക്കുന്നത് വി.എസ് വിനായക് ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് വിഷ്ണു ശ്യാം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here